Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കില്ലെന്ന്‌ സൂചന

BJP
തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി മത്സരിയ്‌ക്കില്ലെന്ന്‌ സൂചന. ചൊവ്വാഴ്‌ച കൊച്ചിയില്‍ ചേരുന്ന സംസ്ഥാന നേതൃ യോഗം ഇക്കാര്യത്തില്‍ ഔപചാരിക തീരുമാനം എടുക്കുമെന്നാണ്‌ അറിയുന്നത്‌. ഉപതിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും സര്‍വശക്തിയും സമാഹരിച്ച്‌ ഏറ്റുമുട്ടുമ്പോള്‍ വിജയസാധ്യത തുലോം കുറവാണെന്നതിനാല്‍ മത്സരത്തിനിറങ്ങി സമയവും പണവും പാഴാക്കേണ്ടതില്ലെന്നാണ്‌ പാര്‍ട്ടിയുടെ തീരുമാനം.

കേരളത്തില്‍ മുമ്പ്‌ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ വടക്കാഞ്ചേരിയില്‍ മാത്രമാണ്‌ ബിജെപി മത്സരിച്ചത്‌. കെ മുരളീധരന്‍ വൈദ്യുതി മന്ത്രിയായിരിക്കെ നടന്ന ആ തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ പ്രധാന്യം കണക്കിലെടുത്താണ്‌ അന്നവര്‍ മത്സരിച്ചത്‌.

കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളിലായി ബിജെപിയ്‌ക്ക്‌ വോട്ട്‌ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വെറുതെ മത്സരത്തിനിറങ്ങി പാര്‍ട്ടിയ്‌ക്കുള്ളില്‍ വീണ്ടുമൊരു വിഴുപ്പലക്കല്‍ വരുത്തിവെയ്‌ക്കണ്ടെന്നും നേതൃത്വം കരുതുന്നുണ്ട്‌.

എന്നാല്‍ ഇടതുമുന്നണി സര്‍ക്കാരിനെതിരെ രാഷ്ട്രീയ പ്രചാരണത്തിന്‌ പറ്റിയ അവസരമായി ഉപതിരഞ്ഞെടുപ്പിനെ കാണണമെന്നാണ്‌ ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇതിനെ അനുകൂലിയ്‌ക്കുന്നില്ല. അതേ സമയം മത്സരത്തിനിറങ്ങിയില്ലെങ്കില്‍ വലിയ തോതില്‍ വോട്ടു കച്ചവടം നടക്കുമോയെന്നും പാര്‍ട്ടി ആശങ്കപ്പെടുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+