കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത്‌ സിനുലാല്‍ സിപിഎം സ്ഥാനാര്‍ത്ഥി

Google Oneindia Malayalam News

കൊച്ചി: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ എറണാകുളം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ സിപിഎം തീരുമാനിച്ചു.

പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗവും മുന്‍ കൊച്ചിന്‍ കോര്‍പ്പറേഷന്‍ സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാനുമായ സി.എന്‍ സിനുലാലിനെയാണ്‌ സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചിരിക്കുന്നത്‌.

സിനു ലാലിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ജില്ലാ സെക്രട്ടേറിയറ്റ്‌ ഐക്യകണ്‌ഠമായി ശുപാര്‍ശ ചെയ്‌തുവെന്നാണ്‌ അറിയുന്നത്‌. ജില്ലാ കമ്മിറ്റി സ്ഥാനാര്‍ത്ഥിത്വം അംഗീകരിച്ചാല്‍ ഉച്ചയ്‌്‌ക്ക്‌ ശേഷം ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും.

കഴിഞ്ഞ നാലു ദിവസമായി നടന്ന മാരത്തോണ്‍ ചര്‍ച്ചയിലും സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ കഴിയാതെ നേതൃത്വം വലയുകയായിരുന്നു. സ്ഥാനാര്‍ത്ഥിയാക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട കെ ബാലചന്ദ്രന്‍ മത്സരത്തിനില്ലെന്ന്‌ വ്യക്തമാക്കിയതോടെ അനുയോജ്യനായ ഒരാളെ കണ്ടെത്താന്‍ പാര്‍ട്ടിയ്‌ക്ക്‌ ഏറെ സമയം ചെലവിടേണ്ടിവന്നു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ ആദ്യഘട്ടചര്‍ച്ചകളിലൊന്നും സിനുവിന്റെ പേര്‍ ഉയര്‍ന്നുവന്നിരുന്നില്ല. കൊച്ചി നഗരത്തില്‍ ഏറെ പരിചിതനായ വ്യക്തിത്വമാണ്‌ സിനുവിന്റേത്‌. ട്രേഡ്‌ യൂണിയന്‍ രംഗത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനമികവിനും പാര്‍ട്ടി മാര്‍ക്കിട്ടു.

കോര്‍പ്പറേഷന്‍ കൗണ്‍ലിസറായിരുന്ന ഇദ്ദേഹം സ്റ്റാന്റിങ്‌ കമ്മിറ്റി ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സിപിഎം സംസ്ഥാന സമിതിയംഗം കെ.എം സുധാകരനാണ്‌ സിനുവിന്റെ പേര്‌ നിര്‍ദ്ദേശിച്ചത്‌. മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്‌ കണ്‍വെന്‍ഷന്‍ പിണറായി വിജയന്‍ വൈകീട്ട്‌ ഉത്‌ഘാടനം ചെയ്യും.

കണ്ണൂര്‍ മണ്ഡലത്തില്‍ എംവി ജയരാജന്‍, ആലപ്പുഴയല്‍ ജി കൃഷ്‌ണപ്രസാദ്‌ എന്നിവരെ എല്‍ഡിഎഫ്‌ നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X