Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴയില്‍ കെഎ ഹസന്‍ പിഡിപി സ്ഥാനാര്‍ത്ഥി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയ്‌ക്ക്‌ ശേഷം മൗനത്തിലായിരുന്ന പിഡിപി തിരിച്ചടിയ്‌ക്കൊരുങ്ങുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‌ നേരിട്ട തോല്‍വിയ്‌ക്ക്‌ മുഴുവന്‍ പഴി കേട്ട പിഡിപി അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ച്‌ തങ്ങളുടെ ശക്തി തെളിയ്‌ക്കാനാണ്‌ ഒരുങ്ങുന്നത്‌. എല്‍ഡിഎഫില്‍ പിഡിപിക്കെതിരെ ഏറ്റവുമധികം ശബ്ദമുയര്‍ത്തിയ സിപിഐയ്‌ക്കെതിരെ ആലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ്‌ പാര്‍ട്ടിയുടെ തീരുമാനം.

ആലപ്പുഴയില്‍ പിഡിപി വൈസ്‌ ചെയര്‍മാന്‍ അഡ്വക്കേറ്റ്‌ കെഎ ഹസനെ രംഗത്തിറക്കാനാണ്‌ പിഡിപി തീരുമാനിച്ചിരിയ്‌ക്കുന്നത്‌. എറണാകുളം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്‌ക്കണമെന്ന്‌ ഒരാഴ്‌ചയ്‌ക്കകം തീരുമാനിയ്‌ക്കും.

ആലപ്പുഴയില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തത്‌ സിപിഐയോടുള്ള എതിര്‍പ്പ്‌ കൊണ്ടല്ലെന്നും പാര്‍ട്ടി മണ്ഡലം ജില്ലാ കമ്മിറ്റികളുടെ ആവശ്യപ്രകാരമാണെന്നും മദനി പറയുന്നുണ്ടെങ്കിലും അതാരും വിശ്വസിയ്‌ക്കില്ലെന്ന്‌ ഉറപ്പാണ്‌. മറ്റ്‌ മണ്ഡലങ്ങളില്‍ ആരെ പിന്താങ്ങിയാലും ആലപ്പുഴയിലായിരിക്കും പാര്‍ട്ടിയുടെ ശ്രദ്ധ മുഴുവനെന്നും മദനി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+