ലാവലിന്‍: സര്‍ക്കാറിനും ഡിജിപിയ്ക്കും നോട്ടീസ്
തിരുവനന്തപുരം: ലാവലിന്‍ ഫയല്‍ മോഷണക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍, ഡിജിപി, മെഡിക്കല്‍ കോളേജ് പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ക്ക് നോട്ടീസയയ്ക്കാന്‍ അഡീഷണല്‍ ജഡ്ജി പി. സോമരാജന്‍ ഉത്തരവിട്ടു.
ലാവലിന്‍ കമ്പനിയുമായി കരാറിലേര്‍പ്പെടുന്നതിന് തടസമായി നിന്ന തെളിവുകളുള്‍ക്കൊള്ളുന്ന എട്ട് രേഖകള്‍ മന്ത്രിസഭയില്‍ നിന്ന് മറച്ചുവെച്ചതിനും കരാറിനെ എതിര്‍ത്ത് നോട്ടെഴുതിയ മുന്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ തല പരിശോധിക്കണമെന്ന മുന്‍മന്ത്രിയുടെ പരാമര്‍ശവുമടങ്ങിയ രേഖകളാണ് കാണാതായത്.
ഈ വിഷയത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍, മുന്‍ വൈദ്യുതിമന്ത്രി പിണറായി വിജയന്‍, കെഎസ്ഇബി മുന്‍ ചെയര്‍മാന്‍ രാജഗോപാലന്‍, ഊര്‍ജവകുപ്പ് സെക്രട്ടറിയായിരുന്ന കെ. മോഹനചന്ദ്രന്‍, കെഎസ്ഇബി. ബോര്‍ഡംഗമായ സിദ്ധാര്‍ത്ഥമേനോന്‍, ഊര്‍ജവകുപ്പ് സെക്രട്ടറിയായിരുന്ന എ. ഫ്രാന്‍സിസ്, അക്കൗണ്ട്‌സ് അംഗം കെ.ജി. രാജശേഖരന്‍നായര്‍ എന്നിവരെ പ്രതികളാക്കി കേസെടുത്ത് അന്വേഷണമാരംഭിക്കാന്‍ കഴിഞ്ഞ ഏപ്രില്‍ 13ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ പോലീസ് കേസെടുക്കുകയോ ഇവര്‍ക്കെതിരെയുള്ള റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയോ ചെയ്തിരുന്നില്ല. ഇതിനെതിരെ അഡ്വക്കേറ്റ് നെയ്യാറ്റിന്‍കര പി. നാഗരാജ് സമര്‍പ്പിച്ച റിവിഷന്‍ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു കൊണ്ടാണ് സര്‍ക്കാര്‍, ഡിജിപി, എസ്.ഐ എന്നിവര്‍ക്കെതിരെ നോട്ടീസയയ്ക്കാന്‍ ഉത്തരവായത്. കേസ് 30ന് പരിഗണിക്കും.












Click it and Unblock the Notifications