കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ഗാന്ധി കാപ്പികുടിച്ച ഹോട്ടല്‍ പൂട്ടിച്ചു

Google Oneindia Malayalam News

Rahul Gandhi
കോഴിക്കോട്‌: ഏറെനാളായി നാട്ടുകാര്‍ക്ക്‌ വെച്ചുവിളമ്പുന്നുണ്ടെങ്കിലും കോഴിക്കോട്‌ ബൈപ്പാസില്‍ പ്രവര്‍ത്തിക്കുന്ന ഒലീവ്‌ ഹോട്ടല്‍ പ്രശസ്‌തിയിലേയ്‌ക്കുയര്‍ന്നത്‌ ഒരൊറ്റ ദിവസംകൊണ്ടായിരുന്നു.

അതേ കോണ്‍ഗ്രസ്‌ നേതാവ്‌ സാക്ഷാല്‍ രാഹുല്‍ഗാന്ധി ഇവിടെ കയറി കാപ്പിയും പൊറോട്ടയും കഴിച്ചതോടെ ഒലീവ്‌ ഹോട്ടല്‍ വാര്‍ത്തകളില്‍ ഇടം നേടി.

രാഹുല്‍ ഭക്ഷണം കഴിയ്‌ക്കുക മാത്രമല്ല പൊറോട്ടയ്‌ക്കും കാപ്പിയ്‌ക്കും നല്ല സര്‍ട്ടിഫിക്കറ്റ്‌ നല്‍കുകയും ചെയ്‌തിരുന്നു. രാഹുലിന്റെ സന്ദര്‍ശനത്തിലൂടെ തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഒലീവ്‌ പ്രശസ്‌തിയിലേയ്‌ക്കുയര്‍ന്നത്‌.

എന്നാല്‍ അതേവേഗത്തില്‍ത്തന്നെ ഈ ഹോട്ടലിന്‌ ദുര്‍വിധിയും വന്നുചേര്‍ന്നു. ഒളവണ്ണ പഞ്ചായത്ത്‌ അധികൃതര്‍ ഹോട്ടല്‍ ഏഴ്‌ ദിവസത്തേയ്‌ക്ക്‌ പൂട്ടാന്‍ ഉത്തരവിട്ടിരിക്കുകയാണ്‌.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാകംചെയ്യുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ്‌ നടപടി. ഇതല്ല കാര്യം രാഷ്ട്രീയ പ്രേരിതമാണെന്നും ആക്ഷേപമുണ്ട്‌.

ഒക്ടോബര്‍ 7 ബുധനാഴ്‌ച കോഴിക്കോട്ട്‌ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു അംഗരക്ഷകരെ അങ്കലാപ്പിലാക്കിക്കൊണ്ട്‌ രാഹുല്‍ ഒലീവ്‌ ഹോട്ടലിന്‌ മുന്നില്‍ വണ്ടി നിര്‍ത്തി ഭക്ഷണം കഴിക്കാന്‍ കയറിയത്‌.

ഹോട്ടലില്‍ പാചകത്തിന്‌ ഉപയോഗിക്കുന്നത്‌ മലിനമായ കിണര്‍ വെള്ളമാണെന്നാണ്‌ അധികൃതര്‍ക്ക്‌ പരാതി ലഭിച്ചിരിക്കുന്നത്‌. തുടര്‍ന്ന്‌ പഞ്ചായത്ത്‌ ആരോഗ്യ വിഭാഗത്തിലെ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ടി ശ്രീജ നോബിള്‍ ഒരാഴ്‌ചത്തേക്ക്‌ ഹോട്ടല്‍ അടച്ചിടാന്‍ നോട്ടീസ്‌ നല്‍കി.

പാകം ചെയ്യാനുള്ള വെള്ളം പുറത്തുനിന്നും കൊണ്ടുവരുന്നതാണെന്നും കിണറ്റിലെ വെള്ളം പാത്രം കഴുകാന്‍ മാത്രമേ ഉപയോഗിക്കുന്നുള്ളുവെന്നുമാണ്‌ ഹോട്ടലുടമ പറയുന്നത്‌. എന്തായാലും രാഹുലിന്റെ കാപ്പികുടിയോടെ ഹോട്ടലിന്റെ ശനിദശതുടങ്ങിയെന്ന്‌ ചുരുക്കം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X