ശബരീനാഥിന് എല്ലാ കേസിലും ജാമ്യം
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ മുഖ്യ പ്രതി ശബരീനാഥ് ചൊവ്വാഴ്‌ച ജയില്‍ മോചിതനാകും. ശബരിയുടെ പേരിലുള്ള 34 കേസിലും ജാമ്യം ലഭിച്ചതോടെയാണ് 13 മാസം നീണ്ട ജയില്‍ വാസം അവസാനിക്കുന്നത്.
തിങ്കളാഴ്‌ച പത്ത് ജാമ്യക്കാരെത്തി 46 ലക്ഷം രൂപയ്‌ക്ക് തുല്യമായ ബോണ്ട് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കെട്ടിവെച്ചു. ടോട്ടല്‍ ഫോര്‍ യുവില്‍ നിക്ഷേപിച്ചത് പണം നഷ്ടപ്പെട്ട ഇടപാടുകാരില്‍ ചിലര്‍ തന്നെയാണ് ശബരിയ്‌ക്ക് ജാമ്യം നിന്നിരിയ്‌ക്കുന്നത്.
ശബരി പുറത്തെത്തിയാല്‍ തങ്ങളുടെ പണം തിരികെ കിട്ടുമെന്ന വിശ്വാസത്തിലാണ് ഇടപാടുകാര്‍ ജാമ്യം നില്‍ക്കാന്‍ തയാറായിട്ടുള്ളതെന്നറിയുന്നു. ശബരി കൂടി പുറത്തെത്തുന്നതോടെ ടോട്ടല്‍ ഫോര്‍ യു കേസിലെ എല്ലാ പ്രതികളും ജയില്‍ മോചിതരാവും.
13 മാസത്തിനുള്ള ശബരീനാഥിനെതിരെ ഒരു കേസില്‍ മാത്രമാണ് കുറ്റപ്പത്രം സമര്‍പ്പിച്ചത്.












Click it and Unblock the Notifications