എല്ലാം വാര്‍ത്താസമ്മേളനത്തില്‍ പറയും: ശബരിനാഥ്
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു തട്ടിപ്പുകേസിലെ ഒന്നാം പ്രതി ശബരിനാഥ് ജയില്‍മോചിതനായി. ഇയാള്‍ക്കെതിരെയുള്ള 32 കേസുകളിലും കോടതി തിങ്കളാഴ്‌ച ജാമ്യം അനുവദിച്ചിരുന്നു.
പത്ത് ജാമ്യക്കാരെത്തി കോടതിയില്‍ 46ലക്ഷംരൂപ കെട്ടിവച്ചതിനെത്തുടര്‍ന്നാണ് ജാമ്യം ലഭിച്ചത്. ഒരു ചെക്ക് കേസിലെ പ്രൊഡക്ഷന്‍ വാറണ്ട്‌കൂടി പിന്‍വലിച്ചശേഷമാണ് ശബരിനാഥ് ചൊവ്വാഴ്‌ച പുറത്തിറങ്ങിയത്.
ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ എല്ലാം വിശദീകരിക്കുമെന്നും ജയില്‍മോചിതനായശേഷം ശബരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ശബരിനാഥ് പുറത്തിറങ്ങിയത്. ശബരിനാഥും കൂടി പുറത്തിറങ്ങിയതോടെ ടോട്ടല്‍ തട്ടിപ്പുകേസിലെ എല്ലാ പ്രതികള്‍ക്കും ജാമ്യം ലഭിച്ചു.
ഒന്‍പത് കേസുകളില്‍ ശബരിയ്‌ക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നെങ്കിലും 23കേസുകളില്‍ ജാമ്യക്കാരില്ലാത്തതിനാലാണ് ഇതുവരെ ജാമ്യം ലഭിക്കാതിരുന്നത്.
ശബരിയുടെ കമ്പനിയില്‍ പണം നിക്ഷേപിച്ചിരുന്നവര്‍തന്നെയാണ് തിങ്കളാഴ്‌ച കോടതിയില്‍ പണം കെട്ടിവച്ചത്. ശബരി പുറത്തിറങ്ങിയാല്‍ തങ്ങള്‍ നിക്ഷേപിച്ച പണം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണിവര്‍.












Click it and Unblock the Notifications