Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍വാണിഭസംഘം അറസ്റ്റില്‍, നടിയ്‌ക്കും ബന്ധം

കോട്ടയം: കേരളമൊട്ടുക്കും ശൃംഗലയുള്ള പെണ്‍വാണിഭ സംഘം കോട്ടയത്ത്‌ പിടിയിലായി. കുടമാളൂരിലും ഏറ്റുമാനൂരിലുമായി മൂന്നു യുവതികളുള്‍പ്പെടെ അഞ്ചുപേരാണ്‌ അറസ്റ്റിലായിരിക്കുന്നത്‌.

അടിമാലി സ്വദേശി മിനി മാത്യു(33), കാഞ്ഞിരപ്പള്ളി സ്വദേശി രാജി(29), കോട്ടയം മാന്നാനം സ്വദേശി രാജേഷ്‌(35), കാഞ്ഞിരമറ്റം സ്വദേശി അനീഷ്‌(26) കൊല്ലം നിലമേല്‍ സ്വദേശി ശ്രീജ(23) എന്നിവരെയാണ്‌ കോട്ടയം വെസ്‌റ്റ്‌ സിഐ ആര്‍ മധുബാബുവും സംഘവും അറസ്‌റ്റുചെയ്‌തത്‌.

രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന്‌ പൊലീസ്‌ സംഘത്തെ രണ്ടാഴ്‌ചയായി നിരീക്ഷിച്ചുവരുകയായിരുന്നു. ഇടപാടുകാര്‍ ചമഞ്ഞ്‌ തിങ്കളാഴ്‌ച രാവിലെ പത്തോടെ വേഷം മാറിയെത്തിയ പൊലീസുകാരാണ്‌ കുടമാളൂര്‍ കുരിശുകവലയ്‌ക്കുസമീപമുള്ള വാടകവീട്ടില്‍ നിന്നും മിനി, രാജി, രാജേഷ്‌ എന്നിവരെ പിടികൂടിയത്‌.

പൊലീസ്‌ ജീപ്പ്‌ വരുന്നത്‌ കണ്ട്‌ രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ വനിതാ പൊലീസ്‌ ഉള്‍പ്പെടെയുള്ള സംഘം പിന്തുടര്‍ന്ന്‌ പിടികൂടുകയായിരുന്നു. യുവതികളെ ചോദ്യം ചെയ്‌തപ്പോള്‍ മറ്റൊരു യുവതിയെ ഏറ്റുമാനൂരിലേയ്‌ക്ക്‌ കൊണ്ടുപോയതായി അറിഞ്ഞു.

തുടര്‍ന്ന്‌ ഏറ്റുമാനൂരിലെ ജെഎംസി ലോഡ്‌ജില്‍ റെയ്‌ഡ്‌ നടത്തി അനീഷ്‌, ശ്രീജ എന്നിവരെ പിടികൂടുകയായിരുന്നു. വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ റാക്കറ്റില്‍ കണ്ണികളാണെന്ന്‌ പൊലീസ്‌ പറഞ്ഞു.

ഇവരുടെ മൊബൈല്‍ ഫോണ്‍ കോളുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടരുകയാണ്‌. എറണാകുളത്തുകാരിയായ ഒരു സീരിയല്‍ നടിയും സംഘത്തിലുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.

നടി തിങ്കളാഴ്‌ച രാത്രി കോട്ടയത്ത്‌ എത്തുമെന്ന സൂചനയെത്തുടര്‍ന്ന്‌ പൊലീസ്‌ തിരച്ചില്‍ നടത്തിയെങ്കിലും ഇവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. അറസ്റ്റിലായവരെ ചൊവ്വാഴ്‌ച കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+