കാലിഫോര്‍ണിയയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയം
കാലിഫോര്‍ണിയ: കാലിഫോര്‍ണിയയില്‍ സ്വവര്‍ഗവിവാഹം നിയമവിധേയമായി. ഇതുസംബന്ധിച്ച ബില്ലില്‍ ഗവര്‍ണര്‍ അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ ഒപ്പുവച്ചു.
സുപ്രീംകോടതി ഉത്തരവ് പ്രകാരം എട്ടാം ഭേദഗതി അനുസരിച്ചാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയതെന്ന് അര്‍നോള്‍ഡ് പറഞ്ഞു. നിയമപ്രകാരം സാധാരണ ദമ്പതികള്‍ക്ക് ലഭിക്കുന്ന എല്ലാ പരിഗണനകളും സ്വവര്‍ഗ ദമ്പതികള്‍ക്കും ലഭ്യമാകും.
ഇതേസമയം തന്നെ സിഖ് വിഭാഗക്കാര്‍ കൃപാണ്‍ ധരിക്കുന്നത് നിയമവിധേയമാക്കണമെന്ന ബില്‍ ഗവര്‍ണര്‍ വീറ്റോ ചെയ്‌തു. ബില്‍ അത്യാവശ്യമാണെന്ന് കരുതുന്നില്ലെന്നാണ് അര്‍നോള്‍ഡ് ഇതിന് വിശദീകരണം നല്‍കിയത്.
സിഖ് വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ കൃപാണ്‍ ധരിക്കുന്നതിനെതിരാണ് കാലിഫോര്‍ണിയയിലെ സര്‍ക്കാര്‍. ബില്‍ നിഷേധിച്ച ഗവര്‍ണറുടെ നിലപാടിനെതിരെ സിഖ് വിഭാഗക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications