യുഎസിന് പോകാന്‍ ബ്ലോഗര്‍ക്ക് അനുമതി നല്‍കിയില്ല

ക്യൂബയില്‍ ഏറ്റവും അധികം വായിക്കപ്പെടുന്ന ബ്ലോഗുകളിലൊന്നായ 'വൈ'യുടെ ഉടമയായ യൂണി സാഞ്ചസിനാണ് യുഎസ് യാത്ര നിരോധിക്കപ്പെട്ടിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തനത്തിനുള്ള ഒരു ഉന്നത അവാര്‍ഡ് ഏറ്റുവാങ്ങുവാന്‍ വേണ്ടിയാണ് യൂണി യുഎസ് യാത്രക്കൊരുങ്ങിയത്. യാത്രാനുമതി നിഷേധിച്ചതിന്റെ കാരണം അധികൃതര്‍ ഇതേവരെ വ്യക്തമാക്കയിട്ടില്ല.
എന്തായാലും യാത്രപോകാന്‍ സാധിക്കില്ലെന്നാണ് ഇവരുടെ ഭര്‍ത്താവ് റെയ്നാള്‍ഡോ എസ്കോബര്‍ പറയുന്നത്. ക്യൂബയിലെ കമ്യൂണിസ്റ്റ് സര്‍ക്കാറിന്റെ നടപടികളെ തുറന്ന് വിമര്‍ശിക്കുന്നവയായിരുന്നു യൂണിയുടെ ബ്ലോഗ് പോസ്റ്റുകളെല്ലാം.
ഇവരുടെ ബ്ലോഗിന് മാസത്തില്‍ 10ലക്ഷത്തില്‍ അധികം ഹിറ്റുകളാണ് ഉള്ളത്. ടൈംമാസികയുടെ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയില്‍ ഇടംനേടിയ സാഞ്ചസിനെ കൊളംബിയ സര്‍വ്വകലാശാലയാണ് ലോകത്തിലെ തന്നെ പഴക്കമേറിയ ഉന്നത മാധ്യമ അവാര്‍ഡുകളിലൊന്നായ മരിയ മൂര്‍സ് കബോട്ട ്പുരസ്കാരം നല്കി ആദരിക്കുന്നത്.
ബുധനാഴ്ചയാണ് അവാര്‍ഡ്ദാനച്ചടങ്ങ് നടക്കുക. സ്പെയിന്, പോളണ്ട്, മെക്സിക്കോ എന്നീ രാജ്യങ്ങളിലേയ്ക്കും യൂണിയ്ക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇവിടങ്ങളില്പോകാനും അധികൃതര്‍ സമ്മതം നല്‍കില്ലെന്നാണ് കരുതുന്നതെന്ന് അവരുടെ ഭര്‍ത്താവ് പറഞ്ഞു.
നേരത്തെ സ്പെയിന് ഏര്‍പ്പെടുത്തിയ ഒരു അവാര്‍ഡിനും യൂണി അര്‍ഹയായിരുന്നു. അന്നും അവാര്‍ഡ് സ്വീകരിക്കാന്‍ സ്പെയിനില്‍ പോകാന്‍ അധികൃതര്‍ ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications