മറഡോണയുടെ സൈറ്റില്‍ ഹാക്കിങ്

തിങ്കളാഴ്‌ച മറഡോണയുടെ സൈറ്റ് സന്ദര്‍ശിച്ചവര്‍ക്ക് പെറുവിലെ ചില നാടന്‍ പാട്ടുകളാണ് കേള്‍ക്കാന്‍ കഴിഞ്ഞത്. ഇതിന് പുറമെ ബൊക്കാ ജൂനിയേഴ്‌സിന് വേണ്ടി കളിച്ച കാലത്ത് മറഡോണ കരഞ്ഞു കൊണ്ട് നില്‍ക്കുന്ന പഴയ കാലചിത്രവും ഹാക്കര്‍മാര്‍ വെബ് സൈറ്റിന്റെ ഹോം പേജില്‍ പ്രതിഷ്‌ഠിച്ചു. കഴിഞ്ഞ ദിവസം അര്‍ജന്റീന തോല്‍പ്പിച്ച പെറു ഫുട്‌ബോള്‍ ടീമിന്റെ ചിത്രവും സൈറ്റില്‍ ചേര്‍ത്തിട്ടുണ്ട്. മറഡോണയുടെ ചിത്രത്തിന് മുകളില്‍ ഞങ്ങള്‍ നിങ്ങളെ കരയിപ്പിക്കുമെന്നും ഹാക്കര്‍മാര്‍ എഴുതിച്ചേര്‍ത്തിട്ടുണ്ട്.
പെറുവിനെതിരെ ഇന്‍ജുറി ടൈമില്‍ കഷ്ടപ്പെട്ട് നേടിയ ഗോളിന്റെ സഹായത്തിലാണ് അര്‍ജന്റീന തങ്ങളുടെ ലോകകപ്പ് പ്രതീക്ഷകള്‍ നിലനിര്‍ത്തിയത്.












Click it and Unblock the Notifications