ഇന്‍ഫിയില്‍ ഇന്ത്യക്കാര്‍ക്ക് പകരം അമേരിക്കന്‍സ്

വിസ ചട്ടങ്ങള്‍ യുഎസ് കോണ്‍ഗ്രസ് കര്‍ക്കശമാക്കിയതോടെ മികച്ച ഉദ്യോഗാര്‍ത്ഥികളെ ലഭിയ്‌ക്കാതെ വലയുന്ന സാഹചര്യത്തിലാണ് അമേരിക്കന്‍ പൗരത്വമുള്ളവരെ ജോലിയ്‌ക്കെടുക്കാന്‍ ഇന്‍ഫോസിസ് തീരുമാനിച്ചത്. ഇതിനോടകം 72 യുഎസ് പൗരന്‍മാരെ കമ്പനി റിക്രൂട്ട് ചെയ്‌തിട്ടുണ്ട്. 140 പേരുടെ നിയമന നടപടികള്‍ പുരോഗമിയ്‌ക്കുകയുമാണ്.
ഏപ്രില്‍ 2009ല്‍ ആരംഭിച്ച ഒരു വര്‍ഷം നീളുന്ന റിക്രൂട്ടിങിലൂടെ ആയിരത്തോളം യുഎസ് പൗരന്‍മാരെയാണ് കമ്പനി നിയമിക്കുന്നതെന്ന് ഇന്‍ഫോസിസ് ഹ്യൂമന്‍ റിസോഴ്‌സിന്റെ തലപ്പത്തുള്ള നന്ദിത ഗുജ്‌റാള്‍ പറയുന്നു.
അമേരിക്കയില്‍ ഡെപ്യൂട്ടേഷനിലെത്തിയ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് പകരമായി തദ്ദേശീയരായ മികച്ച സാങ്കേതിക വിദഗ്‌ധര്‍ക്ക് ജോലി നല്‍കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇന്ത്യക്കാരല്ലാത്ത ജോലിക്കാരുടെ എണ്ണം 2012ഓടെ 15 ശതമാനമായി ഉയര്‍ത്താനും തീരുമാനമായിട്ടുണ്ട്. ഇപ്പോഴിത് വെറും 4.67 ശതമാനമാണ്. അതേ സമയം ഉയര്‍ന്ന മാനേജ്‌മെന്റ് തലത്തിലുള്ള ഉദ്യോഗങ്ങളിലേക്ക് യുഎസ് പൗരന്‍മാരെ നിയമിക്കാന്‍ കമ്പനിക്ക് തത്‌കാലം ആലോചനയില്ല.
അമേരിക്കയ്‌ക്ക് പുറമെ ബ്രസീല്‍ (ആദ്യഘട്ടത്തില്‍ 250 പേരെ), ചൈന, ജര്‍മ്മനി, മെക്‌സിക്കോ, ഫിലിപ്പൈന്‍സ് പൗരന്‍മാരെയും ഇന്‍ഫി ഉദ്യോഗാര്‍ത്ഥികളായി നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications