സ്വര്‍ണത്തിന് പൊള്ളുന്ന വില
കൊച്ചി: അന്താരാഷ്ട്ര വിപണിയ്‌ക്കൊപ്പം കേരളത്തിലും സ്വര്‍ണവില സര്‍വകാല റെക്കാര്‍ഡില്‍. ബുധനാഴ്‌ച പവന് 80 രൂപ കൂടി 11,960 രൂപയായി. ഗ്രാമിന് പത്ത് രൂപ കൂടി 1495 രൂപ ആയിട്ടുണ്ട്. സെപ്‌റ്റംബറിനു ശേഷം 12% വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്.
രാജ്യാന്തര വിപണിയില്‍ ഡോളറിന്റെ വിലയിടിവിനെ തുടര്‍ന്ന് സ്വര്‍ണത്തില്‍ നിക്ഷേപകര്‍ക്ക് പ്രിയമേറുന്നതാണ് വിലവര്‍ധനയ്‌ക്ക് കാരണം. പണപ്പെരുപ്പ ഭീഷണിയും, ഡോളറിന്റെ മൂല്യശോഷണവും സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിലുള്ള വിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്.
വിലയേറുന്ന പ്രവണത സ്വര്‍ണം വാങ്ങാന്‍ താല്‍പര്യം വര്‍ദ്ധിപ്പിയ്‌ക്കുമെന്നാണ് വ്യാപാരികള്‍ കരുതുന്നത്. ദീപാവലി വിപണിയും അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. അതേ സമയം ഉയര്‍ന്ന വിലയായതുകൊണ്ട്, സ്വര്‍ണത്തിന്റെ ഇറക്കുമതി കാര്യമായി കുറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications