മദറിന്റെ ഭൗതികാവശിഷ്ടം അല്‍ബേനിയക്ക് നല്‍കില്ല

ജീവിതകാലത്ത് സ്വന്തം രാജ്യമായി മദര്‍ കരുതിയ ഇന്ത്യയില്‍ തന്നെയാണ് അവര്‍ അന്ത്യ വിശ്രമം കൊള്ളുന്നതെന്ന് വിദേശ കാര്യ സെക്രട്ടറി വിഷ്‌ണു പ്രകാശ് പറഞ്ഞു. മദറിന്റെ തിരുശേഷിപ്പ് ലഭിയ്‌ക്കണമെന്ന ആവശ്യത്തിന് യാതൊരു പ്രസക്തിയുമില്ല.
അടുത്ത വര്‍ഷം ഓഗസ്റ്റിലെ മദറിന്റെ നൂറാം ജന്‍മദിനാഘോഷങ്ങള്‍ക്ക് മുന്‍പായി ഇന്ത്യയില്‍ നിന്ന് തിരുശേഷിപ്പുകള്‍ ലഭിയ്‌ക്കുന്നതിനായി ശ്രമിയ്‌ക്കുമെന്ന് കഴിഞ്ഞയാഴ്‌ച അല്‍ബേനിയന്‍ പ്രധാനമന്ത്രി സാലി ബറിഷ പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് മദറിന്റെ തിരുശേഷിപ്പുകള്‍ വിട്ടുതരാന്‍ തയാറല്ലെന്ന് ഇന്ത്യ വ്യക്തമാക്കിയത്.
മാസിഡോണിയയില്‍ ജനിച്ച അല്‍ബേനിയന്‍ വംശജയായ മദര്‍ തേരേസയ്‌ക്ക് 1951ലാണ് ഇന്ത്യന്‍ പൗരത്വം ലഭിച്ചത്. 1997 സെപ്‌റ്റംബര്‍ 5 ന് അന്തരിച്ച മദറിന്റെ മൃതശരീരം കൊല്‍ക്കത്തയിലെ മിഷണറീസ് ഓഫ് ചാരിറ്റി ആസ്ഥാനത്താണ് അടക്കം ചെയ്‌തിരിയ്‌ക്കുന്നത്.












Click it and Unblock the Notifications