കോണ്‍ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. കണ്ണൂരില്‍ എപി അബ്ദുള്ളക്കുട്ടിയും എറണാകുളത്ത് ഡൊമനിക്ക് പ്രസന്റേഷനും ആലപ്പുഴയില്‍ എഎ ഷുക്കൂറുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.
ചൊവ്വാഴ്‌ച രാത്രിയോടെ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പരിഗണിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. പാതുതെരഞ്ഞെടുപ്പില്‍ സാമുദായികവും അല്ലാത്തതുമായ പരിഗണനകള്‍ കൂടുതലായി മാനിക്കാറുണ് ടെങ്കിലും ഉപതതെരഞ്ഞെടുപ്പില്‍ പ്രാഥമിക പരിഗണന ജയസാധ്യതയ്‌ക്കാണെന്ന് ഇതേ കുറിച്ചുള്ള സമുദായ നേതാക്കളുടെ പ്രതികരണങ്ങള്‍ക്കുത്തരമായി ചെന്നിത്തല പറഞ്ഞു. ഹൈക്കമാന്റ് നിര്‍ദ്ദേശിച്ച സ്ഥാനാര്‍ഥികള്‍ക്കായി എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുന്നോട്ടുവരുമെന്നും അദ്ദേഹം പറഞ്ഞു
അബ്‌ദുള്ളക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കിയതും വിജയ സാധ്യത ഉള്ളതിനാലാണ്. മറ്റു പാര്‍ട്ടികളില്‍ നിന്ന് മാറി ആശയങ്ങള്‍ ഉപേക്ഷിച്ച് വരുന്നവര്‍ക്ക് സീറ്റു കൊടുക്കുന്നത് പതിവുള്ളതാണ്. ചെറിയാന്‍ ഫിലിപ്പ്, ടികെ ഹംസ എന്നിവര്‍ക്ക് സിപിഎം മുന്‍കാലങ്ങളില്‍ സീറ്റു കൊടുത്തതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആലപ്പുഴ മണ്ഡലത്തില്‍ 14നും കണ്ണൂരില്‍ 16നും എറണാകുളത്തു 17നും യുഡിഎഫ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടത്തുമെന്ന് കണ്‍വീനര്‍ പിപി. തങ്കച്ചന്‍ അറിയിച്ചു. കണ്‍വന്‍ഷനുകളില്‍ കേന്ദ്ര ഇലക്‌ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു രൂപം നല്‍കുകയും ചെയ്യും. സ്ഥാനാര്‍ത്ഥി നിര്‍ണയം പതിവിലും നേരത്തെ പൂര്‍ത്തിയായതിനാല്‍ പ്രചാരണ രംഗത്ത് മേല്‍ക്കൈ നേടാമെന്നാണ് യുഡിഎഫ് ക്യാമ്പുകളുടെ പ്രതീക്ഷ












Click it and Unblock the Notifications