മുന്നണിക്ക് പുറത്തുള്ളവരുമായി സഹകരിക്കില്ല
തിരുവനന്തപുരം: നിയമസഭാ ഉപതിരഞ്ഞെടുപ്പിലെ പ്രചാരണ രംഗത്ത് മുന്നണിയ്‌ക്ക് പുറത്തുനിന്നുളള കക്ഷികളുടെ സഹകരണം സ്വീകരിക്കേണ്ടെന്ന് ഇടതുമുന്നണി തീരുമാനിച്ചു. മുന്നണിയ്‌ക്ക് പുറത്തുളളവരെ എല്‍ഡിഎഫിന്റെ കണ്‍വെന്‍ഷനിലോ വേദിയിലോ ഒപ്പമിരുത്തേണ്ടതില്ലെന്നാണ് തീരുമാനം. എന്‍സിപിയടക്കമുളള വിവിധ കക്ഷികള്‍ തിരഞ്ഞെടുപ്പല്‍ പിന്തുണ വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നണി തീരുമാനം പുറത്തുവന്നിരിയ്ക്കുന്നത്.
പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പിഡിപിയെ സഹകരിപ്പച്ചതിനെ തുടര്‍ന്ന് ഉയര്‍ന്ന വിമര്‍ശനങ്ങളാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ എല്‍ഡിഎഫിനെ പ്രേരിപ്പിച്ചത്.
ആലപ്പുഴയില്‍ മത്സരിയ്‌ക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും മറ്റ് രണ്ട് മണ്ഡലങ്ങളിലെ കാര്യത്തില്‍ പിഡിപി അന്തിമ തീരുമാനം അറിയിച്ചിട്ടില്ല. ഉപതിരഞ്ഞെടുപ്പില്‍ പിന്തുണ നല്‍കുക വഴി ഇടതുമുന്നണിയില്‍ കയറിക്കൂടാനുള്ള എന്‍സിപിയുടെ ശ്രമങ്ങള്‍ക്കും എല്‍ഡിഎഫ് തീരുമാനം തിരിച്ചടിയാകും. എല്‍ഡിഎഫ് പ്രവേശനം ലക്ഷ്യമിട്ട് പ്രത്യേക സമിതിയെയും എന്‍സിപി നിയോഗിച്ചിരുന്നു.
ഭരണം മെച്ചപ്പെടുത്തുന്നതിന് സിപിഎം മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങളോ വന്‍കിട വ്യവസായ പദ്ധതികള്‍ക്ക് വേഗം അനുമതി നല്‍കുന്ന കാര്യമോ എല്‍ഡിഎഫ് യോഗം ചര്‍ച്ച ചെയ്‌തില്ല. തിരഞ്ഞെടുപ്പ് അടുത്തെത്തിയ പശ്ചാത്തലത്തില്‍ ഭിന്നതയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് ഇക്കാര്യങ്ങള്‍ മാറ്റിവെച്ചത്.












Click it and Unblock the Notifications