സ്വകാര്യ പ്രാക്ടീസ് നിരോധനം പുനപരിശോധിക്കില്ല
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ സ്വകാര്യ പ്രാക്‌ടീസ് നിരോധിച്ച നടപടി പുനപരിശോധിക്കില്ലെന്ന് ആരോഗ്യമന്ത്രി പികെ ശ്രീമതി ആവര്‍ത്തിച്ച് വ്യക്തമാക്കി. എന്നാല്‍ ധനമന്ത്രാലയവുമായി ആലോചിച്ച് ശമ്പളപരിഷ്‌കരണത്തിലെ അപാകത പരിഹരിച്ച് പുതിയ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും അവര്‍ അറിയിച്ചു.
തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിയ്‌ക്കാത്ത പക്ഷം 22ന് പ്രഖ്യാപിച്ചിരിയ്‌ക്കുന്ന സമരവുമായി മുന്നോട്ട് പോകുമെന്ന് കെജിഎംസിടിഎ പ്രതിനിധികള്‍ പറഞ്ഞു.
സ്വകാര്യ പ്രാക്‌ടീസ് അടക്കമുളള ആവശ്യങ്ങളോട് സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ 22ന് അനിശ്ചിതകാല സമരം തുടങ്ങുമെന്ന് മുന്നറിയിപ്പ് നല്‍കി മെഡിക്കല്‍ കോളജ് ഡോക്‌ടര്‍മാരുടെ സംഘടന കെജിഎംസിടിഎ ആരോഗ്യ വകുപ്പിന് കത്ത് നല്‍കിയിരുന്നു. വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തി ആരോഗ്യ മന്ത്രി ഇതിനോട് പ്രതികരിക്കുകയായിരുന്നു.
സ്വകാര്യ പ്രാക്‌ടീസ് പുനപ്പരിശോധിക്കില്ലെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കെജിഎംസിടിഎ പ്രസിഡന്റ് ഡോക്ടര്‍ വര്‍ഗീസ് തോമസ് പറഞ്ഞു.












Click it and Unblock the Notifications