വിഴിഞ്ഞം നിര്‍മാണം നവംബറില്‍ തുടങ്ങും

പതിനെട്ട് മാസത്തിനുളളില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കും.വിഴിഞ്ഞം പദ്ധതി മൂന്നുഘട്ടങ്ങളായി നടത്താനാണ് വിഭാാവനം ചെയ്‌തിരിയ്‌ക്കുന്നത്. 2010 നവംബറോടെ ആഗോള ടെണ്ടര്‍ വിളിച്ച് സ്വകാര്യ പങ്കാളിയെ കണ്ടെത്താന്‍ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. റോഡ്, റെയില്‍ സൗകര്യങ്ങള്‍ ഏറ്റെടുത്ത് നിര്‍മ്മിക്കുന്നതിന് റെയില്‍വേ, നാഷണല്‍ ഹൈവേ അതോറിട്ടി എന്നിവരുമായി ചര്‍ച്ച നടത്താനുള്ള നിര്‍ദ്ദേശം സമര്‍പ്പിക്കുന്നതിന് വിഐഎസ്‌എല്ലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ കായിക വികസനം ലക്ഷ്യമിട്ട് 65 ശുപാര്‍ശകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. കായിക വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാക്കുക, കായിക യൂണിവേഴ്‌സ്റ്റി തുടങ്ങുക തുടങ്ങിയ ശുപാര്‍ശകളാണ് അംഗീകരിച്ചിരിക്കുന്നത്. പ്രകൃതിക്ഷോഭത്തിന്‍ വന്‍നാശനഷ്ടം നേരിട്ട കര്‍ണാടക, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് ഒരു കോടി രൂപ വീതം സഹായം നല്‍കാനും മന്ത്രിസഭ തീരുമാനിച്ചു.












Click it and Unblock the Notifications