എടിഎം സേവനത്തിന് നിയന്ത്രണം നിലവില്‍വന്നു
ദില്ലി: അന്യബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് ചാര്‍ജില്ലാതെ പണം പിന്‍വലിക്കുന്നതിന് ഒക്‌ടോബര്‍ 15 മുതല്‍ പരിധി ഏര്‍പ്പെടുത്തി.
മാസത്തില്‍ അഞ്ച് പ്രാവശ്യം വരെ മറ്റു ബാങ്കുകളുടെ എടിഎം ഉപയോഗിക്കുന്നതിന് പ്രത്യേക ചാര്‍ജ് ഈടാക്കില്ല. അഞ്ചില്‍ കൂടുതല്‍ പ്രാവശ്യം ഉപയോഗിച്ചാല്‍ ഒരോ തവണയും പണം പിന്‍വലിക്കുമ്പോള്‍ 20 രൂപ വീതം ചാര്‍ജ് ഈടാക്കും.
പരമാവധി പിന്‍വലിക്കാവുന്ന തുക 10,000 രൂപയായും പരിമിതപ്പെടുത്തിയിട്ട്. അതുപോലെ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് മാത്രമേ ഇനിമുതല്‍ മറ്റ് ബാങ്കുകളുടെ എടിഎം സേവനം ലഭ്യമാവുകയുള്ളു.
കറന്റ് അക്കൗണ്ട് മാത്രം ഉള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാന്‍ ഇനിമുതല്‍ കഴിയില്ല. ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്റെ ആവശ്യപ്രകാരമാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications