പ്രണയികളെ മര്‍ദ്ദിച്ച് രാഖി കെട്ടിച്ചു
ലഖ്‌നൊ: പ്രണയികളെ നിര്‍ബ്ബന്ധിച്ച് രാഖി കെട്ടിച്ച് സഹോദരങ്ങളായി ജീവിക്കാന്‍ നിര്‍ദ്ദേശിച്ച പഞ്ചായത്ത് അധികൃതര്‍ക്കെതിരെ പൊലീസ് നടപടി.
ഉത്തര്‍പ്രദേശിലെ ബിന്‍ജോര്‍ ജില്ലയിലെ കുര്‍ക ഗ്രാമത്തിലാണ് ബുധനാഴ്‌ച സംഭവം നടന്നത്. മുപ്പതുകാരിയായ പിന്റു ശര്‍മ്മയെയും ഇരുപത്തിയെട്ടുകാരന്‍ കാമുകനെയുമാണ് രാഖി കെട്ടിച്ച് സഹോദരങ്ങളാക്കിയത്.
ബുധനാഴ്‌ച വൈകീട്ട് ഇരുവരും പാര്‍ക്കില്‍ ഇരിക്കുന്ന സമയത്ത് ഒരു കൂട്ടമാളുകള്‍ ഇവരുടെ അടുത്തെത്തി. പിന്റുവിനും കാമുകനും ചുറ്റുമായി നിന്ന ഇവര്‍ രണ്ടുപേരോടും പരസ്‌പരം മുഖത്തടിക്കാന്‍ പറഞ്ഞു.
ഇരുവരും വിസമ്മതിച്ചപ്പോള്‍ ആളുകള്‍ ഇവരെ ചെരുപ്പൂരി അതുകൊണ്ട് മുഖത്തടിക്കുകയും ശാരീരിക മര്‍ദ്ദനം ഏല്‍പ്പിക്കുകയും ചെയ്‌തു. പിന്നീട് പിന്റുവിന്റെ കാലില്‍പ്പിടിക്കാന്‍ ഇവര്‍ കാമുകനോട് നിര്‍ദ്ദേശിച്ചു.
മുതിര്‍ന്ന സഹോദരിയായി ബഹുമാനിക്കുന്നുവെന്നതിന്റെ പ്രതീകമാണ് ഈ ചടങ്ങ്. നിര്‍ബ്ബന്ധം സഹിക്കവയ്യാതെ യുവാവിന് ഇങ്ങനെ ചെയ്യേണ്ടിവന്നു. തുടര്‍ന്ന് പിന്റുവിനെക്കൊണ്ട് നിര്‍ബ്ബന്ധപൂര്‍വ്വം കാമുകന്റെ കയ്യില്‍ രാഖി കെട്ടിക്കുകയും ചെയ്‌തു.
അതിന് ശേഷം ഇവരോട് പരസ്‌പരം മറക്കാനും രണ്ടുഗ്രാമങ്ങളിലായി ജീവിക്കാനും സംഘം ആവശ്യപ്പെട്ടു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്, എന്നാല്‍ ഇതേവരെ ആരെയും അറസ്‌റ്റുചെയ്‌തതായി വിവരമില്ല.
എന്തായാലും ഇങ്ങനെ ഏകാധിപത്യപരമായി പെരുമാറിയ പഞ്ചായത്ത് അധികൃതരുടെ നീതി അംഗീകരിക്കാന്‍ കഴിയില്ലെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications