പരമ്പര കൊല: ഗോവ ഭീതിയില്‍
പനാജി: ഗോവയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 10 ജഡങ്ങള്‍ കണ്ടെത്തിയ സംഭവങ്ങളില്‍ അന്വേഷണത്തിന് ഗോവ ഗവണ്‍മെന്റ് രണ്ട് പ്രത്യേക അന്വേഷണ സംഘങ്ങളെ നിയോഗിച്ചു. ഏഴ് സ്‌ത്രീകളും ഒരു ഏഴുവയസ്സുള്ള ബാലനും നാല് വയസ്സുകാരി പെണ്‍കുട്ടിയും ഉള്‍പ്പെടെ പത്ത് പേരുടെ ജഡങ്ങള്‍ മൂന്ന് ദിവസത്തിനുള്ളില്‍ കണ്ടെടുത്തത് ഗോവയെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്.
ഒരു അമ്പതു വയസ്സുകാരനും കൊല്ലപ്പെട്ടിട്ടുണ്ട്. നേരത്തെ ഏഴും നാലും വയസ്സുള്ള കുട്ടികളുടെ ജഡങ്ങള്‍ കണ്ടെത്തിയ പനാജിയിലെ ബീച്ചില്‍ നിന്ന് തന്നെയാണ് അമ്പതുകാരന്റെയും മുപ്പത്തിയഞ്ചുകാരിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ച സ്‌ത്രീകളില്‍ ഒരാളൊഴികെ ബാക്കിയുള്ളവരെല്ലാം 25നും 28നും ഇടയ്‌ക്ക് പ്രായമുള്ളവരാണ്.
മൃതദേഹങ്ങള്‍ കിടന്ന രീതിയിലുള്ള സാദൃശ്യങ്ങള്‍ കാണുന്നതിനാല്‍ ഒരാള്‍ തന്നെയാണ് കൊലപാതകങ്ങള്‍ ഉത്തരവാദിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ 16 സ്‌ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ മഹാനന്ദ് നായിക് എന്ന ഓട്ടോറിക്ഷാ ഡ്രൈവറെ ഗോവ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.












Click it and Unblock the Notifications