രാത്രി യാത്രാവിലക്ക്: കര്‍ണാടകം ഹര്‍ജി നല്‍കി
ബാംഗ്ലൂര്‍: ബത്തേരി-ഗുണ്ടല്‍പ്പേട്ട് ദേശീയപാതയില്‍ വനപ്രദേശത്തുകൂടിയുള്ള രാത്രിഗതാഗതം നിരോധിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പ്രത്യേക ഹര്‍ജി നല്‍കി.
പ്രശ്‌നത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുള്‍പ്പെട്ട സര്‍വ്വകക്ഷി സംഘം നല്‍കിയ നിവേദനം അനുബന്ധം ഒന്നായും ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ വിവരിച്ചുകൊണ്ട് കേരള ചീഫ് സെക്രട്ടറി കര്‍ണാടക ചീഫ് സെക്രട്ടറിയ്‌ക്കയച്ച കത്ത് അനുബന്ധം രണ്ടായും ഹര്‍ജിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.
ഗതാഗത വിലക്ക് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മലബാര്‍ മേഖലയില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടക്കുന്ന വേളയിലാണ് കര്‍ണാടകം ഹര്‍ജി നല്‍കിയിരിക്കുന്നത്.
ചാമരാജ് ജില്ലാ കളക്ടര്‍ മനോജ്‌കുമാര്‍ മീണയുടെ സത്യവാങ്‌മൂലവും ഹര്‍ജിക്കൊപ്പം ഉണ്ട്. കേരളത്തിലെയും കര്‍ണാടകത്തിലെയും ജനങ്ങള്‍ക്ക് ഈ നിരോധനം കടുത്ത യാത്രാ ദുരിതം ഉണ്ടാക്കുന്നുവെന്നും ഇരുസംസ്ഥാനങ്ങളിലെയും ആയിരക്കണക്കിന് ജനങ്ങളുടെ ദൈംനംദിന ജീവിതത്തെ ഇത് ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.
ഹര്‍ജി ഹൈക്കോടതി അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കും. യാത്രാനിരോധനം ചരക്കുനീക്കത്തെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് ഹര്‍ജിയില്‍ പയുന്നു.












Click it and Unblock the Notifications