ചൈനീസ് സേനയെ പേടിയില്ല: വ്യോമസേന
ദില്ലി: ചൈനീസ് സേനയെ തങ്ങള്‍ക്ക് പേടിയില്ലെന്ന് ഇന്ത്യന്‍ വ്യോമസേന. വടക്കുകിഴക്കന്‍ മേഖലകളിലെ എയര്‍ സ്‌ട്രിപ്പുകളില്‍ ഇന്ത്യ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ ചൈനയ്‌ക്ക് കാര്യമില്ലെന്ന് വ്യോമസേനാ ഉപമേധാവി പികെ ബര്‍ബോറ പറഞ്ഞു.
വടക്കു കിഴക്കന്‍ മേഖലയിലെ ടിബറ്റില്‍ ചൈന നടത്തുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ എതിര്‍ക്കുന്നില്ല. പിന്നെ നമ്മള്‍ സൈനിക ശേഷി വര്‍ദ്ധിപ്പിയ്‌ക്കുന്നതില്‍ അവരെന്തിന് ആശങ്കപ്പെടണമെന്ന് അദ്ദേഹം ചോദിച്ചു.
ജനുവരിയില്‍ സര്‍വസൈന്യാധിപയായ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ അരുണാചല്‍ സന്ദര്‍ശിച്ചപ്പോള്‍ ചൈന ഒരക്ഷരം മിണ്ടിയില്ല. അന്നില്ലാത്ത എതിര്‍പ്പ് പ്രധാമന്ത്രി സന്ദര്‍ശിക്കുമ്പോള്‍ എന്തിനെന്ന് അദ്ദേഹം ചോദിച്ചു.
ജനാധിപത്യ രീതിയില്‍ അരുണാചലില്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ അമര്‍ഷമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.അരുണാചലിലെ വ്യോമത്താവളങ്ങളുടെയും എയര്‍സ്‌ട്രിപ്പുകളുടെയും സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിയ്‌ക്കുമെന്നും ബര്‍ബോറ അറിയിച്ചു.












Click it and Unblock the Notifications