രാഹുല്‍ പരാമര്‍ശം; പ്രദീപിനെ മാറ്റി
കോഴിക്കോട്: കോണ്‍ഗ്രസ് യുവനേതാവ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിനിടെ ആരോപണവിധേയനായ സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ സിഎം പ്രദീപ് കുമാറിനെ മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ സുരക്ഷാ ചുമതലയില്‍ നിന്നും മാറ്റി.
പ്രതിപക്ഷനേതാവ് എല്‍കെ അദ്വാനി, പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, രാഹുല്‍ ഗാന്ധി തുടങ്ങിയവരെല്ലാം വന്നപ്പോള്‍ സുരക്ഷാ കാര്യങ്ങള്‍ക്കായ ചുമതലപ്പെടുത്തിയ നാല് അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ കൂട്ടത്തില്‍ പ്രദീപ്‌കുമാറിനായിരുന്നു പ്രധാനചുമതല.
എന്നാല്‍ രാഹുലിന്റെ സന്ദര്‍ശനവേളയില്‍ വയര്‍ലസ്സില്‍ അദ്ദേഹത്തെക്കുറിച്ച് മോശമായ രീതിയില്‍ പരാമര്‍ശം നടത്തിയത് ഇദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കി.
കലാമിന്റെ എന്‍ഐടിയിലെ പരിപാടിക്ക് നാര്‍ക്കോട്ടിസ് എസി രാധാകൃഷ്‌ണന്‍, ട്രാഫിക് ചുമതലയില്‍ ട്രാഫിക്ക് എസി ജയേന്ദ്രന്‍, വാഹനവ്യൂഹത്തിന്റെ ചുമതലയില്‍ എആര്‍ ക്യാമ്പിലെ അസിസ്റ്റന്റ് കമാന്‍ഡര്‍ ബിജു എന്നിവര്‍ക്കാണ് നല്‍കിയിരിക്കുന്നത്.
കലാമിന്റെ പരിപാടിക്കിടയിലെങ്കിലും പൊലീസ് തലത്തില്‍ നിന്നും ഒരു വിവാദം ഉണ്ടാകരുതെന്ന് മുകളില്‍ നിന്നും കര്‍ശനനിര്‍ദ്ദേശമുണ്ടത്രേ. ഇതുകൊണ്ടാണ് പ്രദീപ് കുമാറിനെ ചുമതലയില്‍ നിന്നും മാറ്റിനിര്‍ത്തിയതെന്നാണ് അറിയുന്നത്.
ഇതിനിടെ പ്രശ്‌നത്തില്‍ പ്രദീപിനെതിരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് എഡിജിപി സിബി മാത്യൂസ് ബുധനാഴ്‌ച ഡിജിപിയ്‌ക്ക് കൈമാറിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ വകുപ്പുതല അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ട്












Click it and Unblock the Notifications