കല്ലാച്ചി സമാധാനത്തിലേക്ക്, നിരോധനാജ്ഞ തുടരും
നാദാപുരം: സിപിഎം മുസ്ലീം ലീഗ് സംഘര്‍ഷം നടന്ന കല്ലാച്ചിയില്‍ സമാധാനാന്തരീക്ഷം തിരിച്ചുവരുന്നു. ബുധനാഴ്‌ച ഇവിടെ ഒറ്റപ്പെട്ട ചില അക്രമസംഭവങ്ങള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളു.
മുന്‍കരുതലായി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ കുറച്ചുദിവസം കൂടി തുടരും. വ്യാപാരസ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് കല്ലാച്ചി ടൗണില്‍ രണ്ടാം ദിവസവും ഹര്‍ത്താല്‍ ആചരിച്ചു.
നാദാപുരം മേഖലയിലെ സ്‌കൂളുകളും കോളെജുകളും രണ്ടു ദിവസമായി പ്രവര്‍ത്തിക്കുന്നില്ല. കല്ലാച്ചി ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ തകര്‍ക്കപ്പെട്ടതുമൂലം 85 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
മന്ത്രി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തില്‍ നാദാപുരം അതിഥിമന്ദിരത്തില്‍ ബുധനാഴ്‌ച വൈകീട്ട് സര്‍വ്വകക്ഷിയോഗം ചേര്‍ന്നു. കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ അക്രമത്തിനിരയായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
പൊലീസിനെ ബോംബെറിഞ്ഞ കേസില്‍ പ്രതിചേര്‍ക്കപ്പെട്ട 20 ലീഗ് പ്രവര്‍ത്തകരെ നാദാപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് റിമാന്റ് ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications