ബിനോയ് വിശ്വത്തിന് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: വനം മന്ത്രി ബിനോയ് വിശ്വമുള്‍പ്പെടെ സിപിഐ മന്ത്രിമാര്‍ക്ക് പാര്‍ട്ടിയുടെ രൂക്ഷവിമര്‍ശനം. ബിനോയ് വിശ്വത്തിനും കെപി രാജേന്ദ്രനുമാണ് കടുത്ത വിമര്‍ശനം നേരിടേണ്ടിവന്നത്.
വന്‍കിട പദ്ധതികള്‍ക്ക് അതിവേഗ അനുമതി നല്‍കുന്നതിനെതിരെ മന്ത്രിമാര്‍ സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എബി ബര്‍ദന് കത്തുനില്‍കിയതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.
വന്‍കിട പദ്ധതികള്‍ക്ക് അതിവേഗ അനുമതി നല്‍കുന്നതില്‍ എന്തെങ്കിലും എതിരഭിപ്രായം ഉണ്ടായിരുന്നുവെങ്കില്‍ മന്ത്രിമാര്‍ അതാദ്യം അറിയിക്കേണ്ടിയിരുന്നത് തങ്ങളെയായിരുന്നുവെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പറഞ്ഞു.
ബിനോയ് അടിയന്തിരമായി എംഎന്‍ സ്‌മാരകത്തിലെത്തി വിശദീകരണം നല്‍കണമെന്ന് വെളിയം ആവശ്യപ്പെട്ടിട്ടുണ്ട്. ബര്‍ദന് കത്ത് നല്‍കാന്‍ ഉണ്ടായ സാഹചര്യം വ്യക്തമാക്കാന്‍ രാജേന്ദ്രനോടും ആവശ്യപ്പെട്ടിട്ടുണ്ട്.
വന്‍കിട പദ്ധതികള്‍ കേരളത്തില്‍ വരണമെന്നാണ് സിപിഐയുടെ നിലപാട്. വ്യവസായ വികസനം വേണ്ടെന്ന അഭിപ്രായം കഥയില്ലായ്‌മയാണ്. ഇക്കാര്യത്തില്‍ സിപിഐ മന്ത്രിമാര്‍ക്കും എതിരഭിപ്രായം ഉണ്ടാകാനിടയില്ല- വെളിയം പറഞ്ഞു.
കൊച്ചിയില്‍ വരാനിരിക്കുന്ന ശോഭ സിറ്റിക്ക് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ബിനോയ് ബര്‍ദന് കത്ത് നല്‍കിയത്. സിപിഐയിലെ ഭൂരിപക്ഷവിഭാഗത്തിന്റെയും പാര്‍ട്ടിയുടെ കര്‍ഷകസംഘടനയായി കിസാന്‍ സഭയുടെയും ഔദ്യോഗിക നിലപാടുകളോട് യോജിക്കുന്ന സമീപനമാണ് ബിനോയ് കത്തില്‍ സ്വീകരിച്ചത്.
ഇതിനിടെ വന്‍കിട പദ്ധതികളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഭിന്നതയ്‌ക്ക് വഴിവയ്‌ക്കുമെന്ന് ഇടതുമുന്നണിയോഗത്തിലും അഭിപ്രായമുയര്‍ന്നിട്ടുണ്ട്. ഉപതിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഇത്തരമൊരു പ്രശ്‌നത്തിന് ഇടനല്‍കേണ്ടെന്ന് കരുതി മുന്നണി ഇക്കാര്യത്തിലുള്ള ചര്‍ച്ച മാറ്റിവച്ചിരിക്കുകയാണ്.












Click it and Unblock the Notifications