ഇടതുസര്‍ക്കാര്‍ ജനങ്ങള്‍ക്ക് ശാപം: ചെന്നിത്തല

സി പി എമ്മിന്റെ തീവെട്ടിക്കൊള്ളയാണ് കേരളത്തില്‍ നടക്കുന്നതെന്നും ഗുണ്ടാനിയമത്തില്‍ വെള്ളം ചേര്‍ക്കുന്ന ആഭ്യന്തരമന്ത്രിയുടെ നടപടികളെക്കുറിച്ച് ജനങ്ങള്‍ക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന്റെ ഭരണനയങ്ങള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് സംഘടിപ്പിച്ച ധര്‍ണ സെക്രട്ടേറിയേറ്റിന് മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാവിലെ ഒമ്പത് മണിയ്ക്ക് ആരംഭിച്ച ധര്‍ണ വൈകീട്ട് 5 ന് സമാപിക്കും.
പാര്‍ട്ടിയുടെ അംഗീകാരമുണ്ടെങ്കില്‍ ഏത് തീവെട്ടിക്കൊള്ളയും നടത്താമെന്ന അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. പാര്‍ട്ടിയുടെ അംഗീകാരത്തോടെയാണ് തന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ ബന്ധുവിനെ ഉള്‍ക്കൊള്ളിച്ചതെന്ന മന്ത്രി ശ്രീമതിയുടെ വിശദീകരണം ചൂണ്ടിക്കാട്ടി സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ഗുണ്ടകളെയും മാഫിയകളെയും ഭരണകക്ഷിയിലെ ഉന്നതര്‍ സംരക്ഷിക്കുകയാണ്. ഗുണ്ടാനിയമം ഗുണ്ടകളെ സംരക്ഷിക്കാന്‍ വേണ്ടിയാണ് സിപിഎം വിനിയോഗിക്കുന്നത്- ചെന്നിത്തല ആരോപിച്ചു
കൊച്ചിയില്‍ ധര്‍ണ്ണ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications