കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപതിരഞ്ഞെടുപ്പിന് ശേഷം ഹൈക്കമാന്റിനെ കാണും മുരളി

Google Oneindia Malayalam News

Muraleedharan
ആലപ്പുഴ: കോണ്‍ഗ്രസ്‌ പ്രവേശനത്തിനായി ഉപതിരഞ്ഞെടുപ്പിനുശേഷം ഹൈക്കമാന്‍ഡിനെ സമീപിക്കുമെന്ന് കെ മുരളീധരന്‍. സംസ്ഥാനത്തെ മൂന്ന്‌ നിയമസഭാ മണ്ഡലങ്ങളിലെയും യുഡിഎഫ്‌ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ അംഗത്വം ഇല്ലെങ്കിലും ഞാനും തന്നോടൊപ്പമുള്ളവരും മനസ്സുകൊണ്ട്‌ കോണ്‍ഗ്രസായിക്കഴിഞ്ഞു. അതിനാല്‍ മൂന്നിടത്തും യുഡിഎഫ്‌ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രത്യേകം പ്രവര്‍ത്തിക്കും.

തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച്‌ ആലോചിക്കാന്‍ അടുത്തയാഴ്‌ച തിരുവനന്തപുരത്ത്‌ യോഗം ചേരും. ദേശീയനേതാക്കള്‍ തിരഞ്ഞെടുപ്പിന്റെ തിരക്കിലായതിനാലാണ്‌ കോണ്‍ഗ്രസ്‌ പ്രവേശനത്തിനായി ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ വൈകിയത്‌.

എന്നോടൊപ്പം വരുന്ന പ്രവര്‍ത്തകരെ രണ്ടാംതരം പൗരന്‍മാരായി കാണരുതെന്ന അഭ്യര്‍ഥന മാത്രമേ കോണ്‍ഗ്രസ്‌ പ്രവേശനത്തിനുള്ള ഏക ഉപാധിയായി ഹൈക്കമാന്‍ഡിന്റെ മുന്നില്‍വെയ്‌ക്കുകയുള്ളൂ -മുരളീധരന്‍ വ്യക്തമാക്കി.

ഇടതുമുന്നണിക്ക്‌ വേണ്ടി കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചതാണ്‌ കോണ്‍ഗ്രസ്‌ പ്രവേശനത്തിന്‌ തടസ്സമായി കെപിസിസി അന്ന്‌ ചൂണ്ടിക്കാട്ടിയത്‌. എന്നാല്‍ ഈ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ്‌ സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നതോടൊപ്പം അത്‌ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ഉപതിരഞ്ഞെടുപ്പില്‍ അനുകൂലമായ സാഹചര്യമാണ്‌ യുഡിഎഫിനുള്ളത്‌. ഇടതുഭരണത്തില്‍ ഘടകകക്ഷികള്‍ പോലും അതൃപ്‌തിയിലാണ്‌. മരണം ഉറപ്പായശേഷം വെന്റിലേറ്ററില്‍ കഴിയുന്ന രോഗിയുടെ അവസ്ഥയാണ്‌ ഇടതുസര്‍ക്കാരിന്‌. കഴിഞ്ഞ തിരഞ്ഞെടുപ്പുഫലം വന്നപ്പോള്‍ മുഖ്യമന്ത്രി സന്തോഷം പ്രകടിപ്പിച്ചിരുന്നു. ഇത്തവണയും അദ്ദേഹത്തിന്‌ സന്തോഷിക്കാന്‍ വകയുണ്ടാകും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X