സുരേഷ് കുമാറിന്റെ നിയമനം; കോടതി ഇടപെടുന്നു

വിശദീകരണം രേഖാമൂലം നല്‍കാനാണ് നിര്‍ദ്ദേശം. സുരേഷ്‌കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്‌റ്റീസ് കുര്യന്‍ ജോസഫാണ് സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തിനു ശേഷം തന്നെ സര്‍വ്വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രി അഗീകാരം നല്‍കിയിട്ടും നിയമനം നല്‍കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന് കാണിച്ചാണ് സുരേഷ്‌കുമാര്‍ കോടതിയെ സമീപിച്ചത്.
പദവിക്ക് ചേരാത്ത തരത്തില്‍ പെരുമാറിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഡയറക്ടറായിരുന്ന സുരേഷ് കുമാറിന് സര്‍ക്കാര്‍ സസ്പെന്റ് ചെയ്തത്. ഡിസംബര്‍ 11 ന് സസ്പെന്റ് ചെയ്ത സുരേഷ് കുമാറിനെ ആറ് മാസം തികയുന്നതിന് ഏതാനും ദിവസം മാത്രമുള്ളപ്പോഴാണ് സര്‍ക്കാര്‍ സര്‍വ്വീസില്‍ തിരികെയെടുത്തത്.
ഐഎഎസ് ഉദ്യോഗസ്ഥരെ ആറ് മാസത്തില്‍ കൂടുതല്‍ സസ്പെന്‍ഷനില്‍ നിര്‍ത്തരുതെന്ന് വ്യവസ്ഥ നിലവിലുള്ളതിനാലായിരുന്നു സര്‍ക്കാരിന്റെ നടപടി.
എന്നാല്‍ സര്‍വ്വീസില്‍ തിരികെയെടുത്ത സുരേഷ് കുമാറിനെ ഇതുവരെ എവിടെയും നിയമിച്ചിട്ടില്ല.












Click it and Unblock the Notifications