ബോട്ട് കമ്പനി ഉടമയും ഉദ്യോഗസ്ഥനും അറസ്റ്റില്‍
കുമളി: തേക്കടി ബോട്ടപകടവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്‌തു. ദുരന്തത്തിനിരയായ ജലകന്യക എന്ന ബോട്ട് നിര്‍മിച്ച ചെന്നൈ വിഘ്‌നേഷ് മറൈന്‍ ടെക്‌നിക്കല്‍ സര്‍വീസസ് ഉടമ എന്‍എ ഗിരി, ബോട്ടിന് സുരക്ഷാ പരിശോധന നടത്തിയ ഇന്ത്യന്‍ രജിസ്‌റ്റര്‍ ഓഫ് ഷിപ്പിങ് പ്രിന്‍സിപ്പല്‍ സര്‍വേയര്‍ കെകെ സഞ്‌ജീവ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്‌തത്.
അഞ്ച് വിദഗ്‌ധ സംഘങ്ങളുടെ നേതൃത്വത്തില്‍ ബുധനാഴ്‌ച ബോട്ടിന് ചരിവ് പരിശോധന നടത്തിയ ശേഷ ഐജി ശ്രീലേഖയുടെ നിര്‍ദ്ദേശപ്രകാരം ഇരുവരെയും നാടകീയമായി അറസ്റ്റു ചെയ്യുകയായിരുന്നു. പരിശോധനയുടെ ഭാഗമായി തേക്കടിയിലെത്തിയ ഇവരെ രാത്രി ഏഴരയോടെയാണ് കസ്‌റ്റഡിയിലെടുത്തത്.
ൂപകല്‍പനയില്‍ നിന്നു വ്യതിചലിച്ചു നിര്‍മാണം നടത്തിയതിനാണു കമ്പനി മാനേജിങ് ഡയറക്‌ടറായ ഗിരിയെ അറസ്‌റ്റ് ചെയ്‌തത്. ചരിവുപരിശോധന നടത്താതെ ബോട്ടിനു സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണ് സഞ്‌ജീവിനെ തിരായ കുറ്റം. മന:പൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഇതോടെ കേസില്‍ അറസ്‌റ്റിലായവരുടെ എണ്ണം ആറായി. ബോട്ട് ഡ്രൈവര്‍ വിക്‌ടര്‍ സാമുവല്‍, ലാസ്‌കര്‍ അനീഷ്, ചീഫ് ബോട്ട് ഇന്‍സ്‌പെക്‌ടര്‍ എം മാത്യൂസ്, വനംവകുപ്പ് ഗേറ്റ് വാച്ചര്‍ പ്രകാശ് എന്നിവരെ നേരത്തേ അറസ്‌റ്റ് ചെയ്‌തിരുന്നു.
അതിനിടെ തേക്കടി ബോട്ടപകടത്തിന് പിന്നിലുള്ള സാങ്കേതിക പിഴവുകള്‍ കണ്ടെത്തുന്നതിനുള്ള ചരവ് പരിശോധന പൂര്‍ത്തിയായി. കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല ഷിപ്പ് ടെക്‌നോളജി വിഭാഗം തലവന്‍ ഡോക്ടര്‍ പ്യാരിലാലിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധന നാലുമണിക്കൂര്‍ നീണ്ടു നിന്നു. മാര്‍ക്കൈന്റല്‍ മാരിടൈം വകുപ്പ് പ്രതിനിധി എംപി ജോണ്‍, ബോട്ട് ഡിസൈനര്‍ പ്രൊഫസര്‍ അന്തസുബ്രഹ്മണ്യം, ക്രൈംബ്രാഞ്ച് ഐജി ആര്‍.ശ്രീലേഖ, മറ്റ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്‌ഥര്‍, ഫൊറന്‍സിക് വിദഗ്‌ധര്‍, ഐആര്‍എസ് അധികൃതര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. നിര്‍മാണവേളയില്‍ തന്നെ ബോട്ടിന് 2.1 ഡിഗ്രി ചരിവുണ്ടായിരുന്നതായി പരിശോധനകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications