മന്‍മോഹനുമായി ചര്‍ച്ചക്ക് തയാര്‍: ചൈന
ബെയ്‌ജിങ്: ഉഭയകക്ഷി തര്‍ക്കങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി ചര്‍ച്ച നടത്താന്‍ തയാറാണെന്ന് ചൈനീസ് പ്രധാനമന്ത്രി വെന്‍ ജിയാബാവോ. ചൈനയുടെ നിലപാടിനെതിരെ ഇന്ത്യയ്‌ക്കുള്ളില്‍ വ്യാപകമായി പ്രതിഷേധം ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കുന്നതിന് മന്‍മോഹന്‍ കൂടിക്കാഴ്‌ചയ്‌ക്ക് താത്‌പര്യമുണ്ടെന്ന് ചൈനീസ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.
ഷാങ്‌ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിനിടെ പെട്രോളിയം മന്ത്രി മുരളി ദേവ്‌റയോടാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 23 മുതല്‍ 25 വരെ തായ്‌ലാന്‍ഡിലാണ് സമ്മേളനം.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മന്‍മോഹന്‍ സിങ് അരുണാചല്‍പ്രദേശ് സന്ദര്‍ശിച്ചതിനെതിരെ കഴിഞ്ഞ ദിവസം ചൈന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിന് ഇന്ത്യ ശക്തമായ മറുപടി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് ചൈന ചര്‍ച്ചയ്‌ക്ക് സന്നദ്ധത അറിയിച്ചിരിയ്‌ക്കുന്നത്.












Click it and Unblock the Notifications