പാകിസ്‌താനില്‍ വീണ്ടും ഭീകരാക്രമണം; 7 മരണം
ലാഹോര്‍: പാകിസ്‌താനില്‍ വീണ്ടും ഭീകരാക്രമണം. ലാഹോറിലെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (ഫിയ) ആസ്ഥാനത്തും സമീപത്തുള്ള സ്‌കൂളിലും നടന്ന ആക്രമണങ്ങളില്‍ കുട്ടികളടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍രണ്ട് പൊലീസുകാരും രണ്ട് ഭീകരരും ഉള്‍പ്പെടും.
വ്യാഴാഴ്‌ച രാവിലെ മൂന്ന് സ്ഥലങ്ങളില്‍ ഒരേസമയത്തായിരുന്നു ആക്രമണം. ഫിയ ഓഫീസ് കൂടാതെ മനാവ പോലീസ് അക്കാദമി, കോഹത്ത് പോലീസ് സ്‌റ്റേഷന്‍ എന്നിവയ്‌ക്ക് നേരെയും ചാവേര്‍ ആക്രമണം നടന്നു.
രാവിലെ നാലോളം ഭീകരര്‍ വെടിയുതിര്‍ത്തുകൊണ്ട് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ആസ്ഥാനത്തേയ്‌ക്ക് ഇരച്ചുകയറുകയായിരുന്നു. ഇവിടത്തെ ഉദ്യോഗസ്ഥരെ ബന്ദിയാക്കാനും തീവ്രവാദികള്‍ ശ്രമിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.. ഫിയ ആസ്ഥാനത്തെ സൈനിക ഓപ്പറേഷന്‍ അവസാനിച്ചുവെന്ന് പാക് ആര്‍മി മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്.
ഫിയ ആസ്ഥാനത്തിന് സമീപത്തുളള ഒരു സ്‌കൂളിലും ഭീകരര്‍ ആക്രമണം നടത്തുകയുണ്ടായി. രണ്ട് കുട്ടികള്‍ ഇവിടെ കൊല്ലപ്പെട്ടുവെന്നാണ് അറിയുന്നത്. വടക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ കോഹത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ എട്ട് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. കോഹത്തിലെ പോലീസ് സ്‌റ്റേഷനുനേരെയാണ് ആക്രമണമുണ്ടായത്.
പാക്കിസ്ഥാനിലെ അതീവ സുരക്ഷയുളള മേഖലകള്‍ക്ക് നേരെ ഭീകരര്‍ തുടരെ ആക്രമണം നടത്തുന്നത് കടുത്ത ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ നടക്കുന്ന അഞ്ചാമത്തെ വലിയ ഭീകരാക്രമണമാണ് വ്യാഴാഴ്‌ച നടന്നത്.












Click it and Unblock the Notifications