ഒബാമയും ദീപാവലി ആഘോഷിക്കുന്നു

ദീപാലംകൃതമായ വൈറ്റ്‌ഹൗസില്‍ ഇന്ത്യന്‍ പുരോഹിതരുടെ സാന്നിധ്യത്തില്‍ മന്ത്രോച്ചാരണങ്ങളും, പ്രാര്‍ത്ഥനകള്‍ക്കുമൊടുവിലാണ് ഒബാമ ദീപം പ്രകാശിപ്പിച്ചത്. ഇതിന് ശേഷംലോകത്തുള്ള എല്ലാ ഹൈന്ദവ വിശ്വാസികള്‍ക്കും ഒബാമ ദീപാവലി ആശംസകള്‍ നേര്‍ന്നു.
തിന്മയുടെ മേല്‍ നന്മ നേടിയ ഈ വിജയം ആഘോഷിക്കുന്ന വേളയില്‍ ലോകത്തിലെ എല്ലാ ഹൈന്ദവര്‍ക്കും ആശംസ നേരുന്നു. മനസിലെ അന്ധകാരത്തിനെ അകറ്റി വെളിച്ചം വീശാന്‍ ഓരോ ദീപാവലി ആഘോഷങ്ങളും പ്രചോദനമേകട്ടെയെന്ന് ഒബാമ ആശംസാ സന്ദേശത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ വാണിജ്യമന്ത്രി ആനന്ദ് ശര്‍മ, യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ മീരാ ശങ്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications