മുകേഷ് അംബാനി സ്വന്തം ശംബളം കുറച്ചു
മുംബൈ: കമ്പനി എക്സിക്യൂട്ടീവുകള്‍ക്കു മാതൃകകാട്ടി റിലയന്‍സ് ഇന്‍ഡസ്‌ട്രീസ് മേധാവി മുകേഷ് അംബാനി 2008-09ലെ സ്വന്തം ശമ്പളപാക്കേജ് 15 കോടിയായി കുറയ്ക്കുന്നു.
2007-08-ല്‍ മുകേഷിന്റെ ശമ്പളം 44 കോടിയായിരുന്നു. ശംബളം കുറയ്ക്കുന്നതോടെ റിലയന്‍സിന്റെ പത്തിലൊന്നാന്നു മാത്രം ആസ്‌തിയുള്ള കമ്പനികളുടെ മേധാവികള്‍ക്കു കിട്ടുന്നതിലും കുറവു ശമ്പളമാവും മുകേഷിന്റേത്.
മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ ശമ്പളപാക്കേജ് റിലയന്‍സ് പുനക്രമീകരിക്കുകയും ചെയ്‌തിട്ടുണ്ട്. ലാഭത്തിന്റെ അടിസ്‌ഥാനത്തില്‍ കമ്മിഷന്‍ എന്ന രീതി അവസാനിപ്പിച്ച് നിശ്‌ചിത പരിധി വച്ചു ശമ്പളം നല്‍കാന്‍ തീരുമാനിച്ചു.
കമ്പനികളിലെ ഉന്നത ഉദ്യോഗസ്‌ഥരുടെ ശമ്പളപാക്കേജ് ഡയറക്‌ടര്‍ ബോര്‍ഡും ഓഹരി ഉടമകളും ചേര്‍ന്നു നിശ്‌ചയിക്കുന്നതാണു നല്ലതെന്നു കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അഭിപ്രായപ്പെട്ടിരുന്നു.












Click it and Unblock the Notifications