Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി: അമര്‍സിങിനെതിരെ എഫ്ഐആര്‍

Amar Singh
ലക്‌നൗ: സമാജ്‌വാദി പാര്‍ട്ടി നേതാവ് അമര്‍സിങിനും ഭാര്യയ്ക്കും എതിരെ 500 കോടി രൂപയുടെ അഴിമതിക്കേസില്‍ പോലീസ് എഫ് ഐ ആര്‍ സമര്‍പ്പിച്ചു.

ബഹുപൂര്‍വ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് സ്വകാര്യകമ്പനികളുടെ പുനരേകീകരണത്തിന് വേണ്ടി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് അമര്‍സിങും ഭാര്യ പങ്കജകുമാരിയും നടപടികള്‍ നേരിടുന്നത്.

ശിവകാന്ത് തിവാരി എന്നയാളുടെ പരാതിയിന്‍മേലാണ് അന്വേഷണം നടത്തിയത്. 14 പേജുള്ള പരാതിയില്‍ നടന്‍ അമിതാഭ് ബച്ചന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. 2003-2008 കാലഘട്ടത്തിലാണത്രേ തട്ടിപ്പ് നടന്നത്.

അമര്‍സിങിന്റെ ഉടമസ്ഥതയിലുള്ള മറ്റ് കമ്പനികളുടെ സാമ്പത്തിക ക്രയവിക്രയം സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

എനര്‍ജി ഡവലപ്‌മെന്റ്‌ കമ്പനി ലിമിറ്റഡ്‌, സര്‍വോത്തം കാപ്‌ ലിമിറ്റഡ്‌, ഇഡിസിഎല്‍ ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ ലിമിറ്റഡ്‌, ഈസ്റ്റേണ്‍ ഇന്ത്യാ കമ്പനി എന്നിവയുടെ പേരുകളും പരാതിയില്‍ പറയുന്നുണ്ട്‌.

സര്‍വ്വോത്തം കാപ്‌ ലിമിറ്റഡില്‍ ഇരുപത്തിയഞ്ചോളം ചെറുകിട കമ്പനികള്‍ ലയിപ്പിച്ചതായി ഉദാഹരണത്തിനായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌.

അഴിമതി നിരോധന നിയമപ്രകാരമാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് ഡിഐജി നീരാ റാവത്ത് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+