കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ മുംബൈ മോഡലിന് ഇനിയും സാധ്യത: ചിദംബരം

Google Oneindia Malayalam News

ദില്ലി: മുംബൈ മാതൃകയിലുള്ള ആക്രമണങ്ങള്‍ക്ക് ഇനിയും സാധ്യതയുണ്ടെന്ന് കേന്ദ്രആഭ്യന്തരമന്ത്രി പി.ചിദംബരം. ഇന്ത്യയില്‍ വീണ്ടുമൊരു തീവ്രവാദി ആക്രമണം നടന്നാല്‍ മേഖലയുടെ സുരക്ഷയെത്തന്നെ അത് ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പാകിസ്താനില്‍ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തില്‍ ഇന്ത്യക്കെതിരെയും ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇന്ത്യയ്ക്കുനേരെ ഇനിയൊരു ആക്രമണ ശ്രമമുണ്ടായാല്‍ പറഞ്ഞു.

ഇനിയുമൊരു ആക്രമണം നടക്കാനുള്ള സാധ്യത പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ല. എന്നാല്‍ ഇതിനുളള സാധ്യത വര്‍ദ്ധിച്ചുവെന്നും പറയാനാകില്ല. മുംബൈ ആക്രമണത്തിനുശേഷം രാജ്യം കരുതലോടെയാണ് പ്രവര്‍ത്തിക്കുന്നത്.

സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ഇന്ത്യ കോടികള്‍ ചിലവഴിച്ചു. പ്രധാന നഗരങ്ങളിലും തുറമുഖങ്ങളിലും വിമാന താവളങ്ങളിലും കമാന്‍ഡോ യൂണിറ്റുകള്‍ രൂപവത്കരിച്ചു കഴിഞ്ഞു. രഹസ്യാന്വേഷണ സംവിധാനങ്ങളും ഏറെ ശക്തിപ്പെടുത്തിയിട്ടുണ്ട്. മുംബൈ ആക്രമണത്തിനുശേഷം ഇന്ത്യ നിരവധി പാഠങ്ങള്‍ പഠിച്ചു- അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ വീണ്ടും മുംബൈ മോഡല്‍ തീവ്രവാദി ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് വിദേശരാജ്യങ്ങളിലെ രഹസ്യാന്വേഷണ ഏജന്‍സികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X