ലൗ ജിഹാദ് ബിഷപ്പ് കൗണ്‍സിലിനെതിരെ കാന്തപുരം
ബാംഗ്ലൂര്‍: മുസ്ലീം യുവാക്കള്‍ കേരളത്തില്‍ ലൗ ജിഹാദ് നടത്തി പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലവീശിപ്പിടിച്ച് മതംമാറ്റുന്നുവെന്ന ആരോപണത്തിനെതിരെ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ രംഗത്തെത്തി.
കേരള കാത്തലിക്ക് ബിഷപ്‌സ് കൗണ്‍ലില്‍ ജാഗ്രതാ സമിതിയാണ് മുസ്ലീം യുവാക്കള്‍ കേരളത്തില്‍ ലൗ ജിഹാദ് നടത്തുന്നുണ്ടെന്ന ആരോപണം ഉന്നയിച്ചത്. ബിഷപ്പ് കൗണ്‍സിലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഒരു മുസ്ലീം സംഘടനയും ലൗ ജിഹാദ് നടത്തുന്നില്ലെന്നും കാന്തപുരം പറഞ്ഞു.
ബാംഗ്ലൂര്‍ റെയ്‌ഞ്ച് സുന്നി ജം ഇയ്യത്തുല്‍ മു അല്ലിമീന്‍ ഓഫീസ് ഉത്‌ഘാടനത്തിനെത്തിയ കാന്തപുരം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെയാണ് ബിഷപ്പ് കൗണ്‍സിലിനെതിരെ തിരിഞ്ഞത്.
ഏതെങ്കിലും മുസ്ലീം സംഘടനകള്‍ ലൗ ജിഹാദ് നടത്തുന്നതിയി വിവരമില്ല. അക്കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഒരു സംഘടനയും അങ്ങനെ ചെയ്യുകയുമില്ല. ആരോപണം ഉന്നയിക്കുന്നവര്‍തന്നെ അങ്ങിനെയൊരു പുതിയ കുറ്റംകൂടി മുസ്ലീം സമുദായത്തിന് മേല്‍ ചാര്‍ത്താന്‍ ശ്രമിക്കുകയാണ്. മതപരിവര്‍ത്തനം ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള ആയുധമാക്കി മാറ്റുന്നത് മുസ്ലീംങ്ങളല്ല- കാന്തപുരം പറഞ്ഞു.
കെസിബിസി ജാഗ്രതാ സമിതിക്കുവേണ്ടി കഴിഞ്ഞ ദിവസം സെക്രട്ടറി ഫാദര്‍ ജോണി കൊച്ചുപറമ്പില്‍ പേരുവച്ച് പ്രസിദ്ധീകരിച്ച ലഘുലേഖ(ലഘുലേഖ കാണുക)യിലാണ് മുസ്ലീം യുവാക്കള്‍ ലൗ ജിഹാദ് നടത്തുന്നതായി ആരോപിച്ചിരിക്കുന്നത്. നാലു വര്‍ഷത്തിനുള്ളില്‍ ഹിന്ദു, ക്രിസ്‌ത്യന്‍ വിഭാഗത്തില്‍പ്പെട്ട 2676 മലയാളി യുവതികളെ പ്രണയം നടിച്ച് ഇസ്ലാമിലേയ്‌ക്ക് മതം മാറ്റിയെന്നും ലഘുലേഖയില്‍ ആരോപിക്കുന്നുണ്ട്.












Click it and Unblock the Notifications