കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനോട്‌ സിപിഎമ്മിന്‌ അസൂയ: ചെന്നിത്തല

Google Oneindia Malayalam News

Ramesh Chennithala
കോഴിക്കോട്‌: കോണ്‍ഗ്രസ്‌ യുവനേതാവ്‌ രാഹുല്‍ ഗാന്ധി യാത്രിക്കിടെ ചായയും പൊറോട്ടയും കഴിയ്‌ക്കുകയും പിന്നീട്‌ ശരവേഗത്തില്‍ പൂട്ടിപ്പോവുകയും ചെയ്‌ത ഒലിവ്‌ ഹോട്ടലില്‍ കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയും പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും സന്ദര്‍ശനം നടത്തി.

ശുചിത്വമില്ലായ്‌മയുടെ പേരും പറഞ്ഞ്‌ ഹോട്ടല്‍ പൂട്ടിച്ച പഞ്ചായത്ത്‌ അധികൃതരുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന്‌ രമേശ്‌ ചെന്നിത്തല ആരോപിച്ചു.

രാഹുലിന്‌ ലഭിക്കുന്ന ജനപിന്തുണയിലുള്ള അസൂയയും യുവാക്കള്‍ രാഹുലിലേയ്‌ക്ക്‌ ആകര്‍ഷിക്കപ്പെടുന്നതിലുള്ള അസഹിഷ്‌ണുതയുമാണ്‌ സിപിഎമ്മിനെ ഇത്തരം നടപടികള്‍ക്ക്‌ പേരിപ്പിക്കുന്നത്‌- ചെന്നിത്തല പറഞ്ഞു.

രാഹുല്‍ പഞ്ചനക്ഷത്ര ഹോട്ടലിലല്ല ചായകുടിക്കാന്‍ കയറിയത്‌ ഒരു സാധാരണക്കാരന്റെ ഹോട്ടലിലാണ്‌. രാഹുലിനെ അപമാനിച്ച പൊലീസുകാരനെതിരെ നടപടിയെടുക്കുന്നതിന്‌ പകരം അദ്ദേഹം ചായകുടിച്ച ഹോട്ടല്‍ അടക്കാന്‍ തിടുക്കം കാണിച്ചത്‌ രാഹുലിനോട്‌ മാര്‍ക്‌സിസ്‌റ്റുകാര്‍ക്കുള്ള വിരോധം മൂലമാണ്‌- ഉമ്മന്‍ചാണ്ടി പറഞ്ഞു.

വെള്ളിയാഴ്‌ച രാവിലെയാണ്‌ നേതാക്കള്‍ കോഴിക്കോട്‌ ബൈപാസില്‍ പാലാഴിയിലുള്ള ഹോട്ടലില്‍ സന്ദര്‍ശനം നടത്തിയത്‌. ജി കാര്‍ത്തികേയന്‍, ടി സിദ്ദിഖ്‌ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X