മൈക്കല്‍ ജാക്സന്റെ മുടിയിഴകള്‍ ലേലത്തിന്

ശനിയാഴ്ച നടക്കുന്ന ലേലത്തില്‍ ജാക്സന്റെ 12 മുടിനാരുകള്‍ക്കു മാത്രം 1600 ഡോളര്‍ (ഏകദേശം 73,600 രൂപ) വില പ്രതീക്ഷിക്കുന്നു. എന്നാല്‍, പ്രെസ്ലിയുടെ ഒരുകെട്ടു മുടിയുണ്ട്. അതിനു മാത്രം 14,400 ഡോളറാണു മതിപ്പുവില. ഷിക്കാഗോയിലാണു ലേലം നടക്കുക
റോക്കന്‍ റോള്‍ പ്രതിഭയായ പ്രെസ്ലി മരിച്ചിട്ടു മൂന്നു ദശകങ്ങളായി. 42ാം വയസ്സില്‍ മരിച്ച പ്രെസ്ലി സൈന്യത്തില്‍ ചേര്‍ന്നപ്പോള്‍ മുറിച്ചുകളഞ്ഞ കറുത്ത ചുരുളന്‍മുടി
സൂക്ഷിച്ചുവച്ചത് അദ്ദേഹത്തിന്റെ സുഹൃത്താണ്.
പെപ്സിയുടെ പരസ്യത്തിനായി നടത്തിയ സംഗീത പരിപാടിക്കിടയിലെ വെടിക്കെട്ടില്‍ പോപ് ഗായകന്‍ ജാക്സനു പൊള്ളലേറ്റപ്പോഴാണ് അദ്ദേഹത്തിന്റെ മുടിനാരുകള്‍ കിട്ടിയത്‍. പരിപാടിയുടെ പ്രൊഡ്യൂസര്‍ റാല്‍ഫ് കോഹന്‍ സ്വന്തം കോട്ട് അഴിച്ച് മൂടിയാണു അന്ന് ജാക്സനെ രക്ഷിച്ചത്. അദ്ദേഹത്തിന് അന്നു ലഭിച്ച മുടിയിഴകളാണ് ഇപ്പോള്‍ ലേലത്തില്‍ വില്‍ക്കുന്നത്.


Click it and Unblock the Notifications