ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം
ജക്കാര്‍ത്ത: ഇന്‍ഡൊനേഷ്യയിലെ സുലാവസി ദ്വീപില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിച്ചര്‍ സ്കെയിലില്‍ 6.1 രേഖപ്പെടുത്തിയ ചലനം പ്രാദേശിക സമയം 2.33 നാണ് അനുഭവപ്പെട്ടത്. നാശനഷ്ടളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തട്ടില്ല.
സുനാമി മുന്നറിയിപ്പോ മറ്റ് ജാഗ്രതാനിര്‍ദ്ദേശങ്ങളോ പുറപ്പെടുവിച്ചിട്ടില്ല. കടലില്‍ 10 കിലോമീറ്റര്‍ ആഴത്തില്‍ പ്രകമ്പനമുണ്ടായതായിം യുഎസ് ഭൌമശാസ്ത്രകേന്ദ്രം അറിയിച്ചു.
സെപ്റ്റംബര്‍ 30ന് റിച്ചര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 1,115 പേര്‍ മരിക്കുകയും ലക്ഷത്തിലേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു. വന്‍ നാശനഷ്ടമാണ് ഈ ഭൂകമ്പത്തില്‍ ഇന്തോനേഷ്യയ്ക്ക് നേരിട്ടത്.
2004 ല്‍ സുനാമി ദുരന്തമുണ്ടായതിന് ശേഷം ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഭൂചലനമായിരുന്നു ഇത്.












Click it and Unblock the Notifications