താലിബാനെ ഇന്ത്യയിലേയ്ക്ക് അയയ്ക്കും: ഹക്കിമുള്ള
ഇസ്‌ലാമാബാദ്: പാകിസ്താനില്‍ ഇസ്‌ലാമികഭരണം സ്ഥാപിച്ചുകഴിഞ്ഞാല്‍ തന്റെ അനുയായികളെ ഇന്ത്യയോട് ഏറ്റുമുട്ടാന്‍ അതിര്‍ത്തിയിലേക്ക് അയയ്ക്കുമെന്ന് പാക് താലിബാന്‍ തലവന്‍ ഹക്കിമുള്ള മെഹ്‌സൂദിന്റെ ഭീഷണി.
അമേരിക്കയുടെ ആജ്ഞാനുവര്‍ത്തികളായ പാക് സൈന്യത്തിനും പോലീസിനുമെതിരെയാണ് തങ്ങള്‍ പോരാടുന്നതെന്നും പാകിസ്താന്‍ നിലപാട് മാറ്റിയാല്‍ ആക്രമണം അവസാനിപ്പിക്കുമെന്നും ഹക്കിമുള്ള പറഞ്ഞു. ബ്രിട്ടീഷ് വാര്‍ത്താചാനലായ 'സ്‌കൈ ന്യൂസി'നു നല്കിയ അഭിമുഖത്തിലാണ് ഹക്കിമുള്ള താലിബാന്‍ നിലപാടുകള്‍ വ്യക്തമാക്കിയത്.
റാവല്‍പിണ്ടിയിലെ സേനാആസ്ഥാനത്തുണ്ടായ ആക്രമണമുള്‍പ്പെടെ പാകിസ്താനില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മുഴുവന്‍ ആക്രമണങ്ങളുടെയും ഉത്തരവാദിത്വം താലിബാര്‍ ഏറ്റെടുത്തതായി ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
പാക്കിസ്ഥാന്‍ സൈന്യത്തിനും പൊലീസിനും എതിരേ തങ്ങള്‍ ശക്തമായി പോരാട്ടം തുടരുകയാണെന്ന് പറഞ്ഞ ഭീകരനേതാവ് അവര്‍ യുഎസിന്‍റെ ഉത്തരവുകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണ് അവര്‍ക്കെതിരേ ആക്രമണം നടത്തുന്നതെന്നും പറഞ്ഞു.
അവര്‍ യുഎസ് ഉത്തരവുകള്‍ നടപ്പാക്കുന്നതു നിര്‍ത്തിവച്ചാല്‍ അവര്‍ക്കെതിരേയുള്ള പോരാട്ടം അവസാനിപ്പിക്കുംമെന്നും ഹക്കിമുള്ള വ്യക്തമാക്കി
താലിബാന്‍ തലവന്‍ ബെയ്ത്തുള്ള മസൂദ് യുഎസ് മിസൈ ല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടശേഷമാണു ഹക്കീമുള്ള താലിബാന്‍ തലവനായത്. മറ്റൊരു മിസൈല്‍ ആക്രമണത്തില്‍ ഹക്കീമുള്ളയ്ക്കു ഗുരുതരമായി പരുക്കേറ്റെന്നു വാര്‍ത്തയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് താന്‍ ജീവിച്ചിരിക്കുന്നുണ്ടെന്നു ബോധ്യപ്പെടുത്താനായി ഇയാള്‍ പലതവണ മാധ്യമപ്രവര്‍ത്തകര്‍ക്ക് അഭിമുഖം നല്‍കി.












Click it and Unblock the Notifications