പടക്കക്കടയ്ക്ക് തീപിടിച്ച് 35 മരണം
തിരുവള്ളൂര്‍: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയിലെ പള്ളിപ്പട്ടില്‍ പടക്കശാലയുടെ ഗോഡൗണിന് തീപിടിച്ച് 35 പേര്‍ പേര്‍ മരിച്ചു.
പള്ളിപ്പട്ട് സോളിങ്കര്‍ റോഡിലെ സ്വകാര്യ വ്യക്തിയുടെ ധാന്യമില്ലില്‍ ദീപാവലി പ്രമാണിച്ച് ശേഖരിച്ചുവച്ച പടക്കങ്ങള്‍ക്കാണ് തീപിടിച്ചത്. ഒട്ടേറെ പേരെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആസ്പത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മരണസംഖ്യ ഉയരാനാണ് സാധ്യത.
പത്തു പേര്‍ സംഭവ സ്ഥലത്തും അതീവ ഗുരുതരമായി പൊള്ളലേറ്റ 20 പേര്‍ തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലുമാണു മരിച്ചത്. പടക്കം വാങ്ങാനെത്തിയവരുള്‍പ്പെടെ അപകടത്തില്‍പ്പെട്ടു. വന്‍ ശബ്ദത്തോടെ കട പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. കടയുടെ ഭാഗങ്ങള്‍ അര കിലോമീറ്റര്‍ ദൂരത്തോളം തെറിച്ചു വീണു.
പൊലീസും ഫയര്‍ഫോഴ്സും ഉടന്‍ തന്നെ എത്തിയെങ്കിലും തീ ശമിക്കാതിരുന്നതിനാല്‍ രാത്രി വൈകിയും സംഭവസ്ഥലത്തേക്ക് അടുക്കാനാകാതിരുന്നതു രക്ഷാപ്രവര്‍ത്തനം വൈകിച്ചു.
തിരുവള്ളൂര്‍ ജില്ലാ എസ്. പി. സാരംഗന്‍, തിരുത്തണി ഡി. എസ്. പി. വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്.












Click it and Unblock the Notifications