പടക്കവിപണിയില്‍ ലാലുവും മല്ലികയും

ഇത്തവണത്തെ ദീപാവലിയ്ക്കും ഈ പതിവ് തെറ്റിയില്ല. പടക്കവിപണിയില്‍ മുന്‍ റെയില്‍വേമന്ത്രി ലാലുപ്രസാദ് മുതല്‍ ബോളിവുഡിലെ ഗ്ലാമര്‍ ഗേള്‍ മല്ലികാ ഷെരാവത്ത് വരെയുണ്ട്. സോണിയ, രാംവിലാസ് പസ്വാന് തുടങ്ങിയവരുടെ പേരിലും ഇത്തവണ പടക്കങ്ങള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്.
ലാലു പ്രസാദ് ബോബുകളും, നിതീഷ് കുമാര്‍ ബോംബുകളും മല്ലിക പടക്കങ്ങള്ളുമെല്ലാം ആളുകള്‍ ഒരുപാട് വാങ്ങിക്കൂട്ടുന്നുണ്ടെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.
ഇവരുടെയൊക്കെ പടങ്ങള്‍ പതിച്ചുകൊണ്ടാണ് പടക്കങ്ങള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്. വര്‍ഷാവര്‍ഷവും ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പടക്കങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളുടെ തോത് വര്‍ധിക്കുകയാണെങ്കിലും വിപണിയ്ക്ക് വലിയ നഷ്ടമൊന്നും ഇതേവരെ സംഭവിച്ചിട്ടില്ല.
പ്ടനയിലെ ജില്ലാ ഭരണകൂടം മുന്‍കരുതല്‍ എന്ന നിലക്ക് വൈകീട്ട് ആറിന് മുമ്പും രാത്രി പത്തുമണിക്കുശേഷവും പടക്കം പൊട്ടിക്കുന്നത് വിലക്കിയിട്ടുണ്ട്.
ശബ്ദമലിനീകരണവും പരിസ്ഥിതി മലിനീകരണവുമുണ്ടാക്കാതെ ദീപാവലി ആഘോഷിക്കാന്‍ ഏറെനാള്‍ മുമ്പേതന്നെ പരിസ്ഥിതി വാദികള്‍ ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കിയിരുന്നു. പടക്കങ്ങള്‍ ഒഴിവാക്കി അന്തരീക്ഷത്തോട് സ്നേഹം പ്രകടിപ്പിക്കണം എന്നാണ് അവര്‍ പറയുന്നത്.
പ്രകൃതിയെ ദ്രോഹിക്കാതെ ദീപാവലി ആഘോഷിക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡും ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആഘോഷ വേളകളില്‍ ഉപയോഗിക്കുന്ന പടക്കങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ജനങ്ങളെ അറിയിക്കാന്‍ ഒട്ടേറെ ബോധവല്‍ക്കരണ പരിപാടികള്‍ ഇപ്രാവശ്യം ബോര്‍ഡ് ആവിഷ്കരിച്ചിട്ടുണ്ട്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications