കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പടക്കവിപണിയില്‍ ലാലുവും മല്ലികയും

Google Oneindia Malayalam News

Deepavali
പട്‌ന: ദീപാവലി ആഘോഷങ്ങള്‍ക്ക്‌ പടക്കങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ എല്ലാവര്‍ഷവും രാഷ്ട്രീയത്തിലെയും ചലച്ചിത്രലോകത്തെയും പ്രമുഖരുടെ പേരുകള്‍ വച്ച്‌ പടക്കങ്ങള്‍ പുറത്തിറക്കുന്നത്‌ പതിവാണ്‌.

ഇത്തവണത്തെ ദീപാവലിയ്‌ക്കും ഈ പതിവ്‌ തെറ്റിയില്ല. പടക്കവിപണിയില്‍ മുന്‍ റെയില്‍വേമന്ത്രി ലാലുപ്രസാദ്‌ മുതല്‍ ബോളിവുഡിലെ ഗ്ലാമര്‍ ഗേള്‍ മല്ലികാ ഷെരാവത്ത്‌ വരെയുണ്ട്‌. സോണിയ, രാംവിലാസ്‌ പസ്വാന്‍ തുടങ്ങിയവരുടെ പേരിലും ഇത്തവണ പടക്കങ്ങള്‍ വിപണിയില്‍ എത്തിയിട്ടുണ്ട്‌.

ലാലു പ്രസാദ്‌ ബോബുകളും, നിതീഷ്‌ കുമാര്‍ ബോംബുകളും മല്ലിക പടക്കങ്ങള്‍ളുമെല്ലാം ആളുകള്‍ ഒരുപാട്‌ വാങ്ങിക്കൂട്ടുന്നുണ്ടെന്നാണ്‌ കച്ചവടക്കാര്‍ പറയുന്നത്‌.

ഇവരുടെയൊക്കെ പടങ്ങള്‍ പതിച്ചുകൊണ്ടാണ്‌ പടക്കങ്ങള്‍ വിപണിയില്‍ എത്തിയിരിക്കുന്നത്‌. വര്‍ഷാവര്‍ഷവും ദീപാവലി ആഘോഷങ്ങള്‍ക്കിടയില്‍ പടക്കങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങളുടെ തോത്‌ വര്‍ധിക്കുകയാണെങ്കിലും വിപണിയ്‌ക്ക്‌ വലിയ നഷ്ടമൊന്നും ഇതേവരെ സംഭവിച്ചിട്ടില്ല.

പ്‌ടനയിലെ ജില്ലാ ഭരണകൂടം മുന്‍കരുതല്‍ എന്ന നിലക്ക്‌ വൈകീട്ട്‌ ആറിന്‌ മുമ്പും രാത്രി പത്തുമണിക്കുശേഷവും പടക്കം പൊട്ടിക്കുന്നത്‌ വിലക്കിയിട്ടുണ്ട്‌.

ശബ്ദമലിനീകരണവും പരിസ്ഥിതി മലിനീകരണവുമുണ്ടാക്കാതെ ദീപാവലി ആഘോഷിക്കാന്‍ ഏറെനാള്‍ മുമ്പേതന്നെ പരിസ്ഥിതി വാദികള്‍ ജനങ്ങള്‍ക്ക്‌ ആഹ്വാനം നല്‍കിയിരുന്നു. പടക്കങ്ങള്‍ ഒഴിവാക്കി അന്തരീക്ഷത്തോട്‌ സ്‌നേഹം പ്രകടിപ്പിക്കണം എന്നാണ്‌ അവര്‍ പറയുന്നത്‌.

പ്രകൃതിയെ ദ്രോഹിക്കാതെ ദീപാവലി ആഘോഷിക്കണമെന്ന്‌ കേന്ദ്ര മലിനീകരണ നിയന്ത്രണബോര്‍ഡും ജനങ്ങളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. ആഘോഷ വേളകളില്‍ ഉപയോഗിക്കുന്ന പടക്കങ്ങളുടെ ദൂഷ്യഫലങ്ങളെക്കുറിച്ച്‌ ജനങ്ങളെ അറിയിക്കാന്‍ ഒട്ടേറെ ബോധവല്‍ക്കരണ പരിപാടികള്‍ ഇപ്രാവശ്യം ബോര്‍ഡ്‌ ആവിഷ്‌കരിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X