ഗോവയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു
പനാജി: ഭീകരാക്രമണ ഭീഷണിയെത്തുടര്‍ന്ന് ഗോവയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍ ഗോവയിലെ മാര്‍ഗോ നഗരത്തില്‍ വെള്ളിയാഴ്ച രാത്രി സ്‌കൂട്ടറില്‍ കൊണ്ടുപോകുകയായിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച ഒരാള്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഇടത് ഹിന്ദു സംഘടനയാണ് സംഭവത്തിനുപിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സനാതന്‍ സന്‍സ്തയെന്ന ഹിന്ദുസംഘടനയിലെ അംഗമായ നിഷാദ് ഭാഗ്‌ലെയുടെ പേരിലുള്ളതാണ് പൊട്ടിത്തെറിച്ച സ്‌കൂട്ടര്‍.
പാണ്ട മേഖലയിലെ രാംനാഥ് ക്ഷേത്രം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സനാതന്‍ സന്‍സ്തയെന്ന സംഘടന. ഇവരുടെ ഓഫീസ് പോലീസ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.












Click it and Unblock the Notifications