വേശ്യാവൃത്തി പെണ്‍കുട്ടിക്ക് ചാട്ടയടി
ബാലസോര്‍: വേശ്യാവൃത്തി നടത്തിയ ദളിത് പെണ്‍കുട്ടിയെ ഒരുസംഘമാളുകള്‍ ചാട്ടകൊണ്ടടിച്ചു. ഒറീസലിയെ ബാലസോര്‍ ജില്ലയിലെ സോറോ എന്ന തിരക്കേറിയ ചന്തയില്‍ വച്ചാണ് പെണ്‍കുട്ടിയെ ചാട്ടവാറിനടിച്ചത്.
ഇരുപത്തിയഞ്ചുകാരിയെ പെണ്‍കുട്ടിയെ ഒരു മരത്തോട് ചേര്‍ത്ത് കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ചാട്ടയടി രംഗം അക്രമി സംഘം വീഡിയോ കാമറിയില്‍ പകര്‍ത്തുകയും ചെയ്‌തിട്ടുണ്ട്.
റോഡിലൂടെ നടന്നുപോവുകയായിരുന്ന പെണ്‍കുട്ടിയെ ഒരു സംഘം അസഭ്യം പറഞ്ഞ് പിടിച്ചുകെട്ടി കൊണ്ടുവരുകയായിരുന്നു. പെണ്‍കുട്ടിക്കെതിരെ എന്തെങ്കിലും ആരോപണമുണ്ടെങ്കില്‍ അത് പൊലീസില്‍ പറയുകയായിരുന്നുവേണ്ടതെന്നും അല്ലാതെ ഇത്തരത്തില്‍ ശിക്ഷ വിധിക്കാന്‍ പാടില്ലായിരുന്നുവെന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ പറയുന്നു
ബുധനാഴ്‌ചയാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് വ്യാഴാഴ്‌ച മൂന്നുപേരെ പൊലീസ് അറസ്റ്റുചെയ്‌തിട്ടുണ്ട്. മുഷ്യാവകാശ പ്രവര്‍ത്തകരനായ അഭിഭാഷകന്‍ പര്‍വീന്‍ കുമാര്‍ ദേശീയ വനിതാ കമ്മീഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications