ജലകന്യകയ്‌ക്ക് നിര്‍മ്മാണ വൈകല്യം
തൊടുപുഴ: തേക്കടിയില്‍ ദുരന്തത്തില്‍പ്പെട്ട ജലകന്യകയെന്ന ബോട്ടിന് ഗുരുതരമായ നിര്‍മ്മാണ വൈകല്യങ്ങളുണ്ടായിരുന്നതായി വെളിപ്പെടുത്തല്‍.
കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദഗ്‌ധരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലെ പ്രാഥമിക നിഗമനം ബോട്ടിന് നിര്‍മാണവൈകല്യമുണ്ടെന്നാണ്.
ഡിസൈന്‍ര്‍ നിര്‍ദ്ദേശിച്ചതനുസരിച്ചുള്ള വലുപ്പവും അളവുകളുമുള്ള അച്ചല്ല നിര്‍മാണത്തിന് ഉപയോഗിച്ചതെന്നാണ് നിഗമനം. നല്‍കിയതില്‍ നിന്നും ഒരു മീറ്റര്‍ നീളം കൂട്ടിയായിരുന്നു നിര്‍മ്മാണം.
ഏത് സഹചര്യത്തിലാണ് നീളം കൂട്ടിയതെന്നകാര്യം രേഖകളില്‍ വ്യക്തമാക്കിയിട്ടില്ല. മാത്രവുമല്ല ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്താന്‍ ബോട്ട് ഇന്‍സ്‌പെക്ടറും തയ്യാറായിട്ടില്ല.
ഇതുമാത്രമല്ല ജലകന്യക പരീക്ഷണാര്‍ത്ഥം നിര്‍മ്മിച്ച ബോട്ടാണെന്നും ആരോപണമുണ്ട്. ചെന്നൈയിലെ വിഗ്നേശ് മറൈന്‍ കമ്പനിയാണ് ബോട്ട് നിര്‍മ്മിച്ചത്. ഈ കമ്പനി സാധാരണ മത്സ്യബന്ധന ബോട്ടുകള്‍ മാത്രമാണ് നിര്‍മ്മിക്കുന്നത്.
കമ്പനി ആദ്യമായി നിര്‍മ്മിച്ച സഞ്ചാരബോട്ടാണ് ജലകന്യക. ഒറ്റ നിലയിലുള്ള ബോട്ടുകള്‍ മാത്രം നിര്‍മ്മിക്കാന്‍ ലൈസന്‍സുള്ള കമ്പനിയാണ് ആദ്യഘട്ടത്തില്‍ത്തന്നെ രണ്ടുഡക്കുള്ള ബോട്ട് നിര്‍മ്മിച്ചത്.












Click it and Unblock the Notifications