ഉപതിരഞ്ഞെടുപ്പ്: എന്‍സിപി ഇടതിനെ പിന്തുണയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളില്‍ നടക്കുന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്‌ക്കാന്‍ എന്‍സിപി തീരുമാനിച്ചു.
ശനിയാഴ്‌ച കൊച്ചിയില്‍ ചേരുന്ന എന്‍സിപിയുടെ അഡ്‌ഹോക്ക് കമ്മിറ്റിയില്‍ ഇതു സംബന്ധിച്ച തീരുമാനമുണ്ടായേക്കും.
കെ. മുരളീധരന്‍ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് രൂപീകരിച്ചതാണ് 13 അംഗ അഡ്‌ഹോക്ക് സമിതി. ടി.പി പീതാംബരന്‍ മാസ്റ്ററാണ് സംസ്ഥാന കണ്‍വീനര്‍.
കഴിഞ്ഞ ഇടതുമുന്നണി യോഗത്തിന് മുന്പ് എന്‍സിപി പ്രതിനിധി സംഘം മുന്നണിയിലെ സിപിഎം സിപിഐ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ശനിയാഴ്‌ചത്തെ യോഗം ചര്‍ച്ച ചെയ്യും.
ഡിഐസിയുടെ ലയനത്തോടെ ഇടതുമുന്നണിയില്‍ നിന്നു പുറത്തായ പാര്‍ട്ടിക്ക് മുന്നണിയില്‍ തിരിച്ചുകയറുന്നതിനുള്ള ചുവടുവെയ്‌പായിട്ടാണ് നേതാക്കള്‍ ഈ സാഹചര്യത്തെ കാണുന്നത്.












Click it and Unblock the Notifications