കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍ക്കോട്ട്‌ നാല്‌ കുട്ടികള്‍ മുങ്ങിമരിച്ചു

Google Oneindia Malayalam News

കാഞ്ഞങ്ങാട്‌: കാസര്‍ക്കോട്‌ ജില്ലയില്‍ നാല്‌ കുട്ടികള്‍ മുങ്ങിമരിച്ചു. എരുതുംകടവ്‌ പുഴയിലെ വെള്ളക്കെട്ടില്‍വീണാണ്‌ കുട്ടികള്‍ മരിച്ചത്‌. നീര്‍ച്ചാല്‍ മഹാജന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ അജിത്ത്‌, അഭിലാഷ്‌, രത്തന്‍കുമാര്‍, അജീഷ്‌ എന്നിവരാണ്‌ മരിച്ചത്‌.

ബാരിക്കാട്‌ സ്വദേശി നാരായണന്റെ മക്കളാണ്‌ അജിത്തും, അഭിലാഷും, അജീഷും. നാരായണന്റെ സഹോദരന്‍ രാഘവന്റെ മകനാണ്‌ രത്തന്‍കുമാര്‍. ഇവരുടെ മറ്റൊരു സഹോദരനും അപകടത്തില്‍പ്പെട്ടിരുന്നെങ്കിലും രക്ഷപ്പെട്ടിട്ടുണ്ട്‌.

ശനിയാഴ്‌ച കാലത്ത്‌ പതിനൊന്നരയോടെയാണ്‌ അപകടം നടന്നത്‌. കുളിക്കാനിറങ്ങിയ കുട്ടികളിലൊരാള്‍ വെള്ളക്കെട്ടിലെ ചുഴിയില്‍പ്പെട്ടപ്പോള്‍ മറ്റുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു.

അപ്പോള്‍ ബാക്കിയുള്ളവരും ചുഴിയില്‍പ്പെട്ടു. അപകടസ്ഥലത്ത്‌ നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരച്ചിലിലാണ്‌ കുട്ടികളെ കണ്ടെത്തിയത്‌.

ആശുപത്രിയിലെത്തിച്ചെങ്കിലും അതിന്‌ മുമ്പേതന്നെ മരണം നടന്നിരുന്നു. മൃതദേഹങ്ങള്‍ കാസര്‍ക്കോട്‌ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X