കണ്ണൂരിലെ വോട്ടര്‍പട്ടിക പുനപരിശോധിക്കും
കണ്ണൂര്‍: കണ്ണൂര്‍ ഉപതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടിക പുനപരിശോധിക്കാന്‍ ഇലക്ടറല്‍ റജിസ്ട്രേഷന്‍ അധികൃതര്‍ തീരുമാനിച്ചു.
പരിശോധനയ്ക്കു ശേഷം അന്തിമ വോട്ടര്‍പ്പട്ടിക 19 നു പ്രസിദ്ധീകരിക്കും. മണ്ഡലത്തിലെ വോട്ടര്‍പ്പട്ടിക നിയമപ്രകാരവും കുറ്റമറ്റ രീതിയിലും മാത്രമേ തയ്യാറാക്കൂവെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.
വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേടു നടന്നിട്ടുണ്ടെന്ന് യുഡിഎഫ് പരാതി ഉയര്‍ത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വീണ്ടും പരിശോധന നടത്താന്‍ തീരുമാനിച്ചത്.
വോട്ടര്‍പ്പട്ടികയില്‍ പുതുതായി പേരുചേര്‍ക്കാന്‍ ഇത്തവണ ആയിരത്തോളം പേരാണ് അപേക്ഷ നല്‍കിയിരിക്കുന്നതെന്നും ഇതില്‍ ക്രമക്കേടുണ്ടെന്നുമാണ് യുഡിഎഫിന്റെ ആരോപണം.
മണ്ഡലത്തിനു പുറത്തുള്ള വോട്ടര്‍മാരെയാണ്കൂട്ടത്തോടെ കൊണ്ടുവന്നു ചേര്‍ക്കുന്നതെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications